Kerala
കൊയ്ത്തുകാലത്ത് മഴ: കുട്ടനാട്ടില്‍ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍കൊയ്ത്തുകാലത്ത് മഴ: കുട്ടനാട്ടില്‍ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍
Kerala

കൊയ്ത്തുകാലത്ത് മഴ: കുട്ടനാട്ടില്‍ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍

Sithara
|
4 Jun 2018 10:52 AM GMT

ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുമ്പോള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ തൂക്കം നിലവിലുള്ളതിനേക്കാള്‍ കുറച്ചാണ് കണക്കാക്കുക

കൊയ്ത്തുകാലത്ത് മഴ തുടരുന്നത് മൂലം കുട്ടനാട്ടില്‍ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍. മഴയത്ത് കൊയ്തെടുക്കുന്ന നെല്ല് സംഭരിക്കുമ്പോള്‍ തൂക്കം കുറച്ചു കണക്കാക്കുന്നതും മഴ പെയ്ത് കഴിഞ്ഞാല്‍ മെഷീന്‍ ഉപയോഗിച്ച് കൊയ്യാന്‍ കഴിയാത്തതുമാണ് കര്‍ഷകരെ വലയ്ക്കുന്നത്.

ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുമ്പോള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ തൂക്കം നിലവിലുള്ളതിനേക്കാള്‍ കുറച്ചാണ് കണക്കാക്കുക. അതുകൊണ്ടുതന്നെ ഇപ്പോള്‍ തുടരുന്ന മഴ വലിയ നഷ്ടമാണ് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നത്. ഇതിന് പകരം നെല്ല് വെയിലത്തിട്ട് ഉണക്കിയെടുത്ത് വില്‍ക്കാമെന്ന് കരുതിയാല്‍ ഇതിനേക്കാള്‍ പണം കൂലിയിനത്തിലും മറ്റും നല്‍കേണ്ടി വരും. അതിനാല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കിട്ടിയ വിലയ്ക്ക് നെല്ല് വില്‍ക്കാനാണ് എല്ലാ കര്‍ഷകരുടെയും ശ്രമം.

പകല്‍ മഴ പെയ്താല്‍ പിന്നീട് വെയില്‍ വന്ന് ഉണക്കം കിട്ടാതെ യന്ത്രമുപയോഗിച്ചുള്ള കൊയ്ത്ത് നടക്കില്ല. അതിനാല്‍ പകല്‍ സമയത്ത് മഴ വന്നാല്‍ പണിയെടുക്കുന്നവരുടെ കൂലിയും യന്ത്രത്തിന്റെ സമയവും ഒക്കെയായി വേറെയും ഒരുപാട് നഷ്ടം വരും.

Similar Posts