Kerala
പുഞ്ചകൃഷിക്ക് ഒരുക്കം തുടങ്ങി കുട്ടനാട്ടുകാര്‍; കീടശല്യവും പോളശല്യവും വെല്ലുവിളിപുഞ്ചകൃഷിക്ക് ഒരുക്കം തുടങ്ങി കുട്ടനാട്ടുകാര്‍; കീടശല്യവും പോളശല്യവും വെല്ലുവിളി
Kerala

പുഞ്ചകൃഷിക്ക് ഒരുക്കം തുടങ്ങി കുട്ടനാട്ടുകാര്‍; കീടശല്യവും പോളശല്യവും വെല്ലുവിളി

Sithara
|
4 Jun 2018 10:36 AM GMT

പുതിയതരം കീടങ്ങളുടെ ശല്യവും ജലാശയങ്ങളിലെ പോള ശല്യവും നെല്‍കൃഷിക്ക് വെല്ലുവിളിയാവുന്നുവെന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍

പുതിയതരം കീടങ്ങളുടെ ശല്യവും ജലാശയങ്ങളിലെ പോള ശല്യവും നെല്‍കൃഷിക്ക് വെല്ലുവിളിയാവുന്നുവെന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍. തോടുകളിലും ആറുകളിലും പോള നിറഞ്ഞു കിടക്കുന്നതിനാല്‍ ജലസേചനം തടസ്സപ്പെടുന്നുവെന്നാണ് കൃഷിക്കാരുടെ പരാതി. വെല്ലുവിളികള്‍ക്കിടയിലും ഈ വര്‍ഷത്തെ പുഞ്ചകൃഷിക്ക് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ഒരുക്കങ്ങള്‍ തുടങ്ങി.

പുഞ്ചകൃഷിക്കായി നിലമൊരുക്കുന്നതിന്റെ മനോഹരമായ കാഴ്ചകളാണ് ഇപ്പോള്‍ കുട്ടനാട്ടില്‍ ചെന്നാല്‍ എവിടെയും കാണാനാവുക. ട്രാക്ടറുകളും ടില്ലറുകളും ഓടുന്ന പാടങ്ങളും അവയില്‍ നിലവും വരമ്പുമൊക്കെ ശരിയാക്കുന്ന കര്‍ഷകരും. എന്നാല്‍ ഈ സന്തോഷകരമായ കാഴ്ചകള്‍ക്കിടയില്‍ നിരവധി പരാതികള്‍ ഉന്നയിക്കാനുണ്ട് കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക്. എടത്വായ്ക്കടുത്തുള്ള കണ്ടങ്കേരി കടമ്പങ്കേരി പാടശേഖരത്തെ കര്‍ഷകര്‍ക്ക് പറയാനുള്ളത് ഇരണ്ടപ്പുഴു എന്ന ഒരുതരം ജീവിയുടെ ശല്യത്തെക്കുറിച്ചാണ്.

കുട്ടനാടിന്റെ ഒരു പൊതു ഭീഷണിയായ ജലാശയങ്ങളിലെ പോള ശല്യം നെല്‍കൃഷിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കുട്ടനാടിന്റെ പരിസ്ഥിതിയിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കൃഷിയെയും ബാധിക്കുന്നുവെന്ന സൂചനയാണ് പുഞ്ചകൃഷിക്കാലത്തെ കര്‍ഷക പ്രതികരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

Similar Posts