Kerala
ചെല്ലാനത്ത് തീരാദുരിതം; സമരം ശക്തമാക്കി നാട്ടുകാര്‍ചെല്ലാനത്ത് തീരാദുരിതം; സമരം ശക്തമാക്കി നാട്ടുകാര്‍
Kerala

ചെല്ലാനത്ത് തീരാദുരിതം; സമരം ശക്തമാക്കി നാട്ടുകാര്‍

Muhsina
|
4 Jun 2018 3:45 PM GMT

ഓഖി ചുഴലിക്കാറ്റ് മധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് തീര പ്രദേശമായ ചെല്ലാനത്താണ്. കടല്‍ ഭിത്തി വേണമെന്ന വര്‍ഷങ്ങളായുളള ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നെങ്കില്‍ ചെല്ലാനത്തുകാര്‍ക്ക് ഈ ഗതികേട് ഉണ്ടാകില്ലായിരുന്നു. ചുഴലിക്കാറ്റ് കൊണ്ടുണ്ടായ ജീവഹാനിയും..

ഓഖി ചുഴലിക്കാറ്റ് മധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് തീര പ്രദേശമായ ചെല്ലാനത്താണ്. കടല്‍ ഭിത്തി വേണമെന്ന വര്‍ഷങ്ങളായുളള ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നെങ്കില്‍ ചെല്ലാനത്തുകാര്‍ക്ക് ഈ ഗതികേട് ഉണ്ടാകില്ലായിരുന്നു. ചുഴലിക്കാറ്റ് കൊണ്ടുണ്ടായ ജീവഹാനിയും കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനൊപ്പം ചെല്ലാനത്തുകാരുടെ സമാധാനത്തോടെ ജീവിക്കാനുളള അവകാശവും ചര്‍ച്ചയാവേണ്ടതുണ്ട്.

ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ചെല്ലാനത്തുള്ള തീരദേശവാസികള്‍ കൈയ്യില്‍ കിട്ടിയതും വാരിയെടുത്ത് സമീപത്തെ സെന്റെ് മേരീസ് സ്കൂളിലേക്ക് ഓടിക്കയറി. വെള്ളം കടലിലേക്ക് തിരിച്ചിറങ്ങിയപ്പോള്‍ വീടിനുള്ളിലും പരിസരത്തും ചെളിയും മാലിന്യവും മാത്രം. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമടക്കം സകലതും വെള്ളം കൊണ്ട് പോയി. വെള്ളം കരയിലേക്ക് വന്നത് കടല്‍ ഭിത്തിയില്ലാത്തത് കൊണ്ടാണ്. അത് ഉണ്ടാക്കിയില്ലെങ്കില്‍ തങ്ങള്‍ അങ്ങോട്ടില്ലെന്ന് ചെല്ലാനത്തുകാര്‍.

16 കിലോമീറ്ററോളം ദൂരത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുകയും പുലിമുട്ട് നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് അനുകൂല നടപടി എടുപ്പിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. മനുഷ്യന്‍ പ്രകൃതിയില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ കൂടി ദുരന്തങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട്. തീരങ്ങളില്‍ ബാക്കിയുള്ള കണ്ടല്‍ കാടുകളെങ്കിലും സംരക്ഷിച്ചില്ലെങ്കില്‍ ഇനിയും സാധാരണക്കാരായ മനുഷ്യര്‍ ദുരിതമനുഭവിക്കണ്ടി വരും.

Related Tags :
Similar Posts