പയ്യോളി മനോജ് വധക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
|ആര്‍എസ്എസ് നിര്‍ദേശപ്രകാരം സിപിഎം നേതാക്കളെ സിബിഐ വേട്ടയാടുന്നതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
പയ്യോളി മനോജ് വധക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. സിപിഎം നേതാക്കളടക്കം 9 പേരെ ഇന്നലെ രാത്രി കൊച്ചിയിലെ സിബിഐ ആസ്ഥാനത്തെത്തിച്ചിരുന്നു. അതേസമയം ആര്‍എസ്എസ് നിര്‍ദേശപ്രകാരം സിപിഎം നേതാക്കളെ സിബിഐ വേട്ടയാടുന്നതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
2012 ഫെബ്രുവരി 12 നായിരുന്നു ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം ചന്തുമാഷ്, ഏരിയാ കമ്മറ്റി അംഗങ്ങളായ വി പി രാമചന്ദ്രന്‍, സി സുരേഷ്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ മുസ്തഫ, കെ പി ലിഗേഷ്, അനൂപ്, പ്രവര്‍ത്തകരായ അരുണ്‍ നാഥ്, സജീഷ്, കുമാരന്‍ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. 9 പേരെയും ഇന്നലെ രാത്രിയോടെ കൊച്ചിയിലെ സിബിഐ ആസ്ഥാനത്തെത്തിച്ചിരുന്നു. ഇവരെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ആര്‍എസ്എസ് നിര്‍ദേശപ്രകാരം സിപിഎം നേതാക്കളെ സിബിഐ വേട്ടയാടുന്നതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തില്‍ പയ്യോളിയിലും പരിസര പ്രദേശങ്ങളിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്.