Kerala
കെഫോണ്‍ നിലവില്‍ വരുന്നതോടെ കെഎസ്ഇബിക്ക് വരുമാന നഷ്ടമുണ്ടാകുമെന്ന് ആശങ്കകെഫോണ്‍ നിലവില്‍ വരുന്നതോടെ കെഎസ്ഇബിക്ക് വരുമാന നഷ്ടമുണ്ടാകുമെന്ന് ആശങ്ക
Kerala

കെഫോണ്‍ നിലവില്‍ വരുന്നതോടെ കെഎസ്ഇബിക്ക് വരുമാന നഷ്ടമുണ്ടാകുമെന്ന് ആശങ്ക

Muhsina
|
4 Jun 2018 8:17 AM GMT

20 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് സൌജന്യ ഇന്‍റര്‍നെറ്റ് കണക്ഷനും സര്‍ക്കാര്‍ ഓഫീസുളില്‍ ഇഗവേണന്‍സിനുമായി സര്‍ക്കാര്‍ സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കമ്പനിയാണ് കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് എന്ന കെഫോണ്‍.

ഒപ്റ്റിക്കല്‍ ഫൈബര്‍ വിതരണ കമ്പനിയായ കെഫോണ്‍ നിലവില്‍ വരുന്നതോടെ കെ എസ് ഇ ബിക്ക് വരുമാന നഷ്ടമുണ്ടാകുമെന്ന് ആശങ്ക. കേബില്‍ ടി വി യുടെ കേബിളിന്‍റെയും ഒപ്റ്റിക്കല്‍ ഫൈബറിന്‍റെയും വാടക ഇനത്തില്‍ ലഭിക്കുന്ന വരുമാനം കെ എസ് ഇ ബിക്ക് ഇനി ലഭിക്കില്ല. വരുമാന നഷ്ടം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കുമോ എന്നും സംശയം. മീഡിയവണ്‍ എക്സ്ക്ലൂസീവ്

20 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് സൌജന്യ ഇന്‍റര്‍നെറ്റ് കണക്ഷനും സര്‍ക്കാര്‍ ഓഫീസുളില്‍ ഇഗവേണന്‍സിനുമായി സര്‍ക്കാര്‍ സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കമ്പനിയാണ് കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് എന്ന കെഫോണ്‍. കെ എസ് ഇ ബിയും കേരള ഐടി ഇന്‍ഫ്രാസ്ക്ട്ചര്‍ ലിമിറ്റഡും ചേര്‍ന്നാണ് കെ ഫോണ്‍ രൂപീകരിക്കുന്നത്. സൌജന്യ കണക്ഷനുകള്‍ക്ക പുറമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ സേവനം നല്‍കുകയും ചെയ്യും ഈ കന്പനി.

കെ എസ് ഇ ബിയുടെ പ്രസാരണ ലൈനുകളാണ് ഒപ്റ്റികള്‍ ഫൈബര്‍ വിതരണത്തിനായി ഉപയോഗക്കുക. ഇതോടെ കെ എസ് ഇ ബി ഇപ്പോള്‍ കേബിള്‍ വിതരണക്കാര്‍ക്കും മറ്റു സ്വകാര്യ സംരംഭകര്‍ക്കും ഒ എഫ് സി നല്‍കുന്നതിലൂടെ ലഭിക്കുന്ന വരുമാനം നഷ്ടപ്പെടുമെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കേബള്‍ വിതരണക്കാരുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് കെ ഫോണുമായുള്ള ധാരണ പത്രത്തിലുണ്ട്. 50 കോടിയലധികം രൂപയുടെ വരുമാനനഷ്ടം കെ എസ് ഇ ബിക്കുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കെ എസ് ഇ ബിക്ക് നിലവിലുള്ള വരുമാനം നഷ്ടപ്പെടുന്ന കരാറിലേക്ക് പോകാന്‍ വൈദ്യുതി റഗുലേഷന്‍ കമ്മീന്‍ അനുമതി നല്‍കുകുമോ എന്ന സംശയവും നിലനില്‍ക്കുന്നു. വരുമാന നഷ്ടം പരിഹരിക്കാനുള്ള വ്യവസ്ഥകള്‍ കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Related Tags :
Similar Posts