Kerala
സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്
Kerala

സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്

Jaisy
|
4 Jun 2018 9:51 AM GMT

പ്രതി വര്‍ഷം മുപ്പത്തി അയ്യായിരം പുതിയ രോഗികളാണ് ആശുപത്രികളിലെത്തുന്നത്

സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം മുപ്പത്തി അയ്യായിരം പുതിയ രോഗികളാണ് ആശുപത്രികളിലെത്തുന്നത്. ചികിത്സാ കേന്ദ്രങ്ങളുടെ കുറവും ബോധവത്കരണക്കുറവും രോഗികളുടെ എണ്ണം കൂടുന്നതിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ ഈ വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതിന്റെ കാരണങ്ങള്‍ പരാമര്‍ശിക്കുന്നത്. രോഗനിര്‍ണയം വൈകുന്നത്, ചികിത്സാ കേന്ദ്രങ്ങളുടെ കുറവ്, ഭീമമായ ചികിത്സാ ചെലവ്, ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ കുറവ് എന്നിവ കാരണമാണ് കാന്‍സര്‍ രോഗികളുടെ കൂടാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭയം കാരണമാണ് രോഗനിര്‍ണയത്തിന് പോലും ആളുകള്‍ എത്താത്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വര്‍ഷവും 3500 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്നത്. ഇരുനൂറ് ബെഡ് മാത്രമുള്ള മലബാര്‍ കാന്‍സര്‍ സെന്ററില്‍ 2016 -17 വര്‍ഷം 3971 പേരാണ് അഡ്മിറ്റായത്. 60834 പേര്‍ തുടര്‍ ചികിത്സക്കെത്തി. വര്‍ഷം രണ്ടര ലക്ഷം രോഗികളാണ് ആര്‍സിസിയില്‍ എത്തുന്നത്. സര്‍ക്കാര്‍ കാന്‍സര്‍ സെന്ററുകളില്‍ രോഗികളുടെ വര്‍ധനവ് താങ്ങാനാവാത്ത സ്ഥിതിയാണുള്ളത് . എണ്‍പത് ശതമാനം കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ലഭിക്കുന്ന തരത്തിലേക്ക് ചികിത്സാകേന്ദ്രങ്ങളെ നവീകരിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടന്നാല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Tags :
Similar Posts