Kerala
വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരം സംസ്ഥാന തലത്തിലേക്ക്വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരം സംസ്ഥാന തലത്തിലേക്ക്
Kerala

വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരം സംസ്ഥാന തലത്തിലേക്ക്

Sithara
|
4 Jun 2018 5:47 PM GMT

വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി സമര സമിതി.

വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി സമര സമിതി. സമരത്തിന് നേരേയുണ്ടായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഞായറാഴ്ച്ച ചേരുന്ന സമര സമിതി യോഗത്തിന് ശേഷം ഭാവി സമര പരിപാടികള്‍ക്ക് രൂപം നല്‍കും.

ഇന്നലെ ദലിത് ആത്മാഭിമാന കൺവെൻഷനെത്തിയ സമര സമിതി അംഗങ്ങള്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തിലാണ് സമരം വ്യാപിപ്പിക്കാന്‍ സമര സമിതി തീരുമാനമെടുത്തത്. ഇന്നലെ ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമെടുത്തു. സമരത്തിന് പിന്തുണ നല്‍കിയ എല്ലാ സംഘടനകളുമായി കൂടിയാലോചിച്ച് സമര പരിപാടികള്‍ക്ക് രൂപം നല്‍കും. പതിനൊന്നാം തിയതി ചേരുന്ന സമര സമിതി യോഗത്തിലായിരിക്കും അന്തിമ തീരുമാനം. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നതടക്കമുള്ള സമര പരിപാടികള്‍ക്ക് പതിനൊന്നിന് അന്തിമ രൂപം നല്‍കും.

ഇന്നലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയടക്കം ആര്‍എസ്എസ് ആക്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മാധ്യമപ്രവര്‍ത്തകരെയും സമരക്കാരെയും ആക്രമിച്ച ആര്‍എസ്എസുകാരെ സംരക്ഷിച്ച പൊലീസ് നടപടി സംസ്ഥാന സര്‍ക്കാരിന്റെ ആര്‍എസ്എസ് വിധേയത്വത്തിന് തെളിവാണെന്ന് ഉന സമരനേതാവും ഗുജറാത്ത് എംഎല്‍എയുമായി ജിഗ്നേഷ് മേവാനി അടക്കമുള്ളവര്‍ ആരോപിച്ചു.

Similar Posts