ധര്‍മ്മടത്ത് റെക്കോഡ് ഭൂരിപക്ഷം ലക്ഷ്യംവെച്ച് പിണറായി
|പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവാണ് പിണറായി വിജയന്‍. അതുകൊണ്ട് തന്നെ പിണറായിക്ക് റെക്കോഡ് ഭൂരിപക്ഷം നല്‍കാനുളള പ്രവര്‍ത്തനങ്ങളിലാണ് ധര്‍മ്മടത്തെ പ്രവര്‍ത്തകര്‍.
ധര്‍മ്മടത്ത് ഇത്തവണ ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്.സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ റെക്കോഡ് ഭൂരിപക്ഷം എന്ന ലക്ഷ്യമിട്ടാണ് ഇവിടെ എല്‍.ഡി.എഫിന്‍റെ പ്രചരണം. മണ്ഡലത്തിലെ പിണറായിയുടെ രണ്ടാം ഘട്ട പ്രചാരണത്തിന് ഇന്നലെ തുടക്കമായി.
രണ്ട് പതിറ്റാണ്ടിന് ശേഷം പാര്‍ലമെന്‍ററി രംഗത്തേക്ക് കടന്നുവരുന്ന പിണറായിയെ അത്യാവേശത്തോടെയാണ് ധര്‍മ്മടം സ്വീകരിക്കുന്നത്. ആദ്യഘട്ടം മണ്ഡലത്തിലെ 139 ബൂത്തുകളിലും കുടുംബയോഗങ്ങളില്‍ പങ്കെടുത്തശേഷം പിണറായി സംസ്ഥാനത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിലായിരുന്നു.സംസ്ഥാനതല പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ മുതല്‍ പിണറായി മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകമടക്കമുളള ആനുകാലിക വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പിണറായിയുടെ രണ്ടാംഘട്ട പര്യടനം.
പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവാണ് പിണറായി വിജയന്‍. അതുകൊണ്ട് തന്നെ പിണറായിക്ക് റെക്കോഡ് ഭൂരിപക്ഷം നല്‍കാനുളള പ്രവര്‍ത്തനങ്ങളിലാണ് ധര്‍മ്മടത്തെ പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ ചലച്ചിത്ര സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രമുഖരും പിണറായിക്കായി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. അതേ സമയം ധര്‍മ്മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരന്‍ മണ്ഡലത്തില്‍ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. ധര്‍മ്മടത്ത് ഇത്തവണ അട്ടിമറി വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മമ്പറം ദിവാകരന്‍.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തവണ ധര്‍മ്മടത്തെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ എന്താവുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.