Kerala
Kerala
കുറ്റവാളികളെ സംരക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ കെ ബാലന്
|4 Jun 2018 4:37 PM GMT
മധുവിന്റെ കുടുംബം ഒരു തരത്തിലും അനാഥമാകില്ലെന്നും സര്‍ക്കാര്‍ സംരക്ഷിക്കും. കുടുംബത്തിനുള്ള സാമ്പത്തിക സഹായം നാളെ.
മധുവിന്റെ കൊലപാതകത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ കെ ബാലന്. അതിലേക്ക് സര്‍ക്കാര്‍ വഴുതിപ്പോകില്ല. മധുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ പൂര്‍ണമായും സംരക്ഷിക്കുമെന്നും മന്ത്രി എ കെ ബാലന് പറഞ്ഞു.
മധുവിന്റെ കുടുംബം ഒരു തരത്തിലും അനാഥമാകില്ലെന്നും സര്‍ക്കാര്‍ സംരക്ഷിക്കും. കുടുംബത്തിനുള്ള സാമ്പത്തിക സഹായം നാളെ. പോസ്റ്റ്മോർട്ടത്തിന് ശേഷമാകും എത് വകുപ്പാണ് ചുമത്തുന്നത് എന്ന് തീരുമാനിക്കുക. ഇനി ഒരു ദലിതനും ആദിവാസിക്കും ഇത്തരം അനുഭവം ഇല്ലാതിരിക്കുന്നതിനുള്ള ശക്തമായ മുൻകരുതൽ ഉണ്ടാകും.