സംസ്ഥാനത്ത് തിങ്കളാഴ്ച ദലിത് ഐക്യവേദി ഹർത്താൽ
|ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും പൊലീസ് നടത്തിയ വെടിവെപ്പിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
സംസ്ഥാനത്ത് തിങ്കളാഴ്ച ദലിത് ഐക്യവേദിയുടെ ഹർത്താല്‍. ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും പൊലീസ് നടത്തിയ വെടിവെപ്പിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള ഹര്‍ത്താലില്‍ നിന്ന് അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു.
എസ്‍സി, എസ്‍ടി പീഡന വിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഭാരതബന്ദിനിടെയുണ്ടായ ദലിത് വേട്ടക്കെതിരെയാണ് ഹര്‍ത്താല്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദലിത് പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തിയതിനുമെതിരെയാണ് ഹര്‍ത്താലെന്ന് ദലിത് ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു.
ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, നാഷനൽ ദലിത് ലിബറേഷൻ ഫ്രണ്ട്, ദലിത് ഹ്യൂമൻ റൈറ്റ് മൂവ്മെൻറ്, കേരള ചേരമർ സംഘം, സോഷ്യൽ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.