Kerala
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തുനീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Kerala

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Jaisy
|
4 Jun 2018 11:59 PM GMT

ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂളില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അതിനിടെ പരീക്ഷാ ഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കണം. പരീക്ഷ ഹാളിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍മാരെയും ജീവനക്കാരെയും ചോദ്യം ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കേസില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം തുടരുകയാണ്. കൊപ്പം ലയണ്‍സ് സ്കൂളിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. വിദ്യാര്‍ഥിനിയെ തുറിച്ച് നോക്കി അപമാനിച്ചതിന് കേസുള്ള ഉദ്യോഗസ്ഥന്‍ തെലുങ്കാനയില്‍ നിന്നാണെന്നാണ് വിവരം. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. അതിനിടെ സിബിഎസ്ഇ സംഘം കഴിഞ്ഞ ദിവസം സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് സിബിഎസ്ഇ ഡല്‍ഹി ആസ്ഥാനത്തേക്ക് അയച്ചതായും സിബിഎസ്ഇ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

Related Tags :
Similar Posts