Kerala
നിപ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍നിപ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍
Kerala

നിപ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍

Khasida
|
4 Jun 2018 11:43 PM GMT

ജനം ആശങ്കയില്‍; ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയില്‍

കോഴിക്കോട് പന്തിരിക്കരയിലെ പനി മരണങ്ങള്‍ക്ക് കാരണം നിപാ വൈറസെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയില്‍. പനി ബാധിതരായി ചികിത്സ തേടിയെത്തുന്നവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. അതേ സമയം സ്ഥിതിഗതികള്‍ വിലയിരുത്തതിനായി കേന്ദ്രസംഘം ഇന്നു പേരാമ്പ്രയിലെത്തും.

കോഴിക്കോട് പേരാമ്പ്രയില്‍ നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനങ്ങളും കടുത്ത ആശങ്കയിലാണ്. നിപാ വൈറസ് രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഒരാള്‍ ഇന്നും മരിച്ചു. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

നിപാ വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് ഇന്ന് കൂടുതല്‍ പരിശോധന നടത്തും. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി പ്രത്യേക ടാസ്ക് ഫോഴ്സും രൂപീകരിച്ചു. ജില്ലാ തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. നിപാ വൈറസ് ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കായി 10 പ്രത്യേക റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts