Kerala
മലാപ്പറമ്പ് എയുപി സ്കൂള്‍ 27നകം അടച്ചുപൂട്ടണമെന്ന് കോടതി; സമരം ശക്തമാക്കി സമരസമിതിമലാപ്പറമ്പ് എയുപി സ്കൂള്‍ 27നകം അടച്ചുപൂട്ടണമെന്ന് കോടതി; സമരം ശക്തമാക്കി സമരസമിതി
Kerala

മലാപ്പറമ്പ് എയുപി സ്കൂള്‍ 27നകം അടച്ചുപൂട്ടണമെന്ന് കോടതി; സമരം ശക്തമാക്കി സമരസമിതി

admin
|
4 Jun 2018 3:10 PM GMT

വിദ്യാഭ്യാസനിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്കൂള്‍ മാനേജര്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നുവെന്നാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ ആരോപണം.

കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ പൂട്ടി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് സ്കൂള്‍ സംരക്ഷണ സമിതി. ഈ മാസം ഇരുപത്തിയേഴിനകം സ്കൂള്‍ അടച്ചു പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

മലാപ്പറമ്പ് സ്കൂള്‍ അടച്ചപൂട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ എ ഇ ഓയെ കഴിഞ്ഞ ദിവസം സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതോടെ എ ഇ ഓ മടങ്ങി. തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാനായില്ലെന്ന് കാട്ടി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ സാഹചര്യത്തിലാണ് സ്കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ മാസം 27നകം ഇത് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കാരണവശാലും സ്കൂള്‍ അടച്ചു പൂട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്കൂള്‍ സംരക്ഷണ സമിതി.

വിദ്യാഭ്യാസനിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്കൂള്‍ മാനേജര്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നുവെന്നാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ ആരോപണം. നിയമഭേദഗതി കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. പുതിയ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Similar Posts