ട്രോളിങ് നിരോധം നിലവില്‍ വന്നു
|ജൂലൈ 31 വരെയാണ് യന്ത്രവത്‌കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധം നിലവില്‍ വന്നു. ജൂലൈ 31 വരെയാണ് നിരോധനം. നിരോധന കാലയളവില്‍ സര്‍ക്കാര്‍ നല്‍കാറുള്ള സൗജന്യ റേഷന്‍ ഇത്തവണയും വൈകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍
അര്‍ദ്ധരാത്രിയോടെ ഫിഷറീസ് വകുപ്പ് കൊല്ലം നീണ്ടകര പാലത്തിന്‍രെ തൂണുകള്‍ ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചു. ഇതിന് മുന്നോടിയായി നീണ്ടകരയിലെയും ശക്തികുളങ്ങരയിലെയും നൂറിലധികം വരുന്ന ബോട്ടുകള്‍ ഹാര്‍ബറിന് കിഴക്കുഭാഗത്ത് അഷ്ട്ടമുടിക്കായലിലേക്ക് മാറ്റിയിരുന്നു. ഇനി ഒന്നരമാസം ഹാര്‍ബറുകള്‍ അടഞ്ഞ് കിടക്കും.
പതിനായിരത്തിലധികം മത്സ്യതൊഴിലാളികള്‍ ഈ കാലയളവില്‍ തൊഴില്‍രഹിതരാകും. ഇവര്‍ക്ക് സൗജന്യ റേഷന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ ഇതില്‍ തൃപ്തരല്ല.
ട്രോളിങ് നിരോധം നടപ്പാക്കാന്‍ മറൈന്‍ എന്‍ഡഫോഴ്‌സ്മെന്റിന്റെ പൂര്‍ണസമയ പരിശോധന ഇന്നലെ രാത്രി മുതല്‍ ആരംഭിച്ചു. നിരോധനം ലംഘിക്കുന്നവരെ പിടികൂടാന്‍ സര്‍വ സന്നാഹവുമായി തീരദേശ പൊലീസും രംഗത്തുണ്ട്.
ട്രോളിംഗ് നിരോധന കാലയളവിന് ശേഷം സംസ്ഥാനത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്ക് കളര്‍കോഡ് നിലവില്‍ വരും. അതുകൊണ്ട് തന്നെ നങ്കൂരമിട്ട ബോട്ടുകള്‍ പെയിന്റ് ചെയ്യുന്ന തിരക്കിലാണ് തൊഴിലാളികള്‍.