Kerala
ഹോമിയോപ്പതിയുടെ ശാസ്ത്രീയ അടിസ്ഥാനത്തെ ചൊല്ലി നവമാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുന്നുഹോമിയോപ്പതിയുടെ ശാസ്ത്രീയ അടിസ്ഥാനത്തെ ചൊല്ലി നവമാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുന്നു
Kerala

ഹോമിയോപ്പതിയുടെ ശാസ്ത്രീയ അടിസ്ഥാനത്തെ ചൊല്ലി നവമാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുന്നു

Subin
|
4 Jun 2018 11:20 PM GMT

ഹോമിയോ ചികിത്സാ രീതി അശാസ്ത്രീയമായതിനാല്‍ ഹോമിയോപ്പതി കോഴ്സുകള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി തയ്യാറാക്കിയിരിക്കുകയാണ് ചില ഫേസ് ബുക്ക് കൂട്ടായ്മകള്‍. ഇത്തരത്തിനുള്ള അടിസ്ഥാനമില്ലാത്ത ചര്‍ച്ചകള്‍ക്ക് പിന്നില്‍ അലോപ്പതി മരുന്നു കമ്പനികളുണ്ടെന്നാണ് ഇന്ത്യന്‍ ഹോമിയോ മെഡിക്കല്‍ അസോസിയേഷന്റെ ആരോപണം.

ഹോമിയോപ്പതിയുടെ ശാസ്ത്രീയ അടിസ്ഥാനത്തെ ചൊല്ലി നവ മാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുന്നു. ഹോമിയോ ചികിത്സാ രീതി അശാസ്ത്രീയമായതിനാല്‍ ഹോമിയോപ്പതി കോഴ്സുകള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി തയ്യാറാക്കിയിരിക്കുകയാണ് ചില ഫേസ് ബുക്ക് കൂട്ടായ്മകള്‍. ഇത്തരത്തിനുള്ള അടിസ്ഥാനമില്ലാത്ത ചര്‍ച്ചകള്‍ക്ക് പിന്നില്‍ അലോപ്പതി മരുന്നു കമ്പനികളുണ്ടെന്നാണ് ഇന്ത്യന്‍ ഹോമിയോ മെഡിക്കല്‍ അസോസിയേഷന്റെ ആരോപണം.

കേരളാ ഫ്രീതിങ്കേഴ്സ് ഫോറം ഉള്‍‍പ്പെടെയുള്ള ഗ്രൂപ്പുകളാണ് ഹോമിയോപ്പതി ചികിത്സാരീതിക്കെതിരായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഹോമിയോപ്പതി കോഴ്സുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണ് ഹോമിയോ ചികിത്സാ രീതിയെന്നും ഇവര്‍ അരോപിക്കുന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റ് കമ്മറ്റി 2010ല്‍ ഹോമിയോപ്പതിക്കെതിരായി നടത്തിയ ചില പരാമര്‍ശങ്ങളും ഫേസ്ബുക്കിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനു മറുവാദവുമായി ഹോമിയോ രംഗത്തുള്ളവരും ഫേസ് ബുക്കില്‍ സജീവമാണ്.അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇപ്പോഴത്തേതെന്ന് ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി നേട്ടം കൊയ്യാനുള്ള അലോപ്പതി മരുന്നു കമ്പനികളുടെ ശ്രമമാണിതെന്നും ഇവര്‍ ആരോപിക്കുന്നു.ഹോമിയോപ്പതിക്കെതിരായ വാദങ്ങളെ ശക്തമായി നേരിടാന്‍ തന്നെയാണ് ഐ എച്ച് എം എയുടെ തീരുമാനം.

Related Tags :
Similar Posts