പാലക്കാട് കോളറയും ഡിഫ്തീരിയയും പടരുന്നു
|ജില്ലയില്‍ അതിസാരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ആയി. രോഗം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പാലക്കാട് ജില്ലയില്‍ കോളറയും ഡിഫ്തീരിയയും സ്ഥിരീകരിച്ചു. ജില്ലയില്‍ അതിസാരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ആയി. രോഗം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പട്ടഞ്ചേരി കടുച്ചിറയിലെ 23 കാരിയിലാണ് ജില്ലയില്‍ ആദ്യമായി കോളറ സ്ഥിരീകരിച്ചത്. ചികിത്സക്ക് ശേഷം ഇവരെ വിട്ടയച്ചു. അതിസാരം ബാധിച്ച് ഇതുവരെ ജില്ലയില്‍ 77 പേര് ചികിത്സ തേടി. പന്ത്രണ്ട് പേര് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടഞ്ചേരി പ്രദേശത്ത് നിന്ന് ശേഖരിച്ച കിണര്‍വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ വന്‍തോതില്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്തി. കോട്ടായിയിലെ 63 കാരനിലാണ് കഴിഞ്ഞ ദിവസം ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം ഭേദമാവാത്തതിനാല്‍ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നു. അതിസാരം, ഡിഫ്തീരിയ, കോളറ കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.