വന്യമൃഗശല്യം മൂലം വയനാട്ടിലെ ഒരു ഗ്രാമം കൃഷി ഉപേക്ഷിക്കുന്നു
|പുല്പള്ളി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ കണ്ടാമല പ്രദേശത്തുകാരാണ് വന്യമൃഗശല്യത്താല്‍ പൊറുതി മുട്ടുന്നത്. വനത്തോടു ചേര്‍ന്ന ഈ പ്രദേശങ്ങളില്‍ രാപ്പകലില്ലാതെ ആനയുടെയും കാട്ടുപന്നിയുടെയുമെല്ലാം ശല്യമുണ്ട്.
വന്യമൃഗശല്യം കാരണം കാര്‍ഷിക വൃത്തി ഉപേക്ഷിയ്ക്കുകയാണ് വയനാട്ടിലെ ഒരു ഗ്രാമം മുഴുവന്‍. പുല്പള്ളി കണ്ടാമല ഗ്രാമവാസികളാണ് കാട്ടാനയുടെയും പന്നിയുടെയും ശല്യം കാരണം നെല്‍കൃഷി അടക്കമുള്ളവ ഉപേക്ഷിച്ചത്.
പുല്പള്ളി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ കണ്ടാമല പ്രദേശത്തുകാരാണ് വന്യമൃഗശല്യത്താല്‍ പൊറുതി മുട്ടുന്നത്. വനത്തോടു ചേര്‍ന്ന ഈ പ്രദേശങ്ങളില്‍ രാപ്പകലില്ലാതെ ആനയുടെയും കാട്ടുപന്നിയുടെയുമെല്ലാം ശല്യമുണ്ട്. കഴിഞ്ഞ വര്‍ഷം വരെ പരമാവധി ഇടങ്ങളില്‍ ഇവിടെ കൃഷിയിറക്കിയിരുന്നു. അധ്വാനം മാത്രം ബാക്കിയാവുന്ന കൃഷിയെ ഇത്തവണ കര്‍ഷകര്‍ ഉപേക്ഷിച്ചു. പ്രദേശത്തെ ആറേക്കറോളം വരുന്ന വയല്‍ ഇക്കുറി തരിശിട്ടിരിയ്ക്കുകയാണ്.
നെല്‍കൃഷി മാത്രമല്ല, പച്ചക്കറി, വാഴ എല്ലാം കര്‍ഷകര്‍ ഉപേക്ഷിച്ചു. വിളവെടുക്കാന്‍ ഒന്നു പോലും കിട്ടാത്തതാണ് കാരണം. കാവല്‍ കിടന്നിട്ടും പ്രയോജനമില്ല. കൃഷിയിടങ്ങളില്‍ മാത്രം ഇറങ്ങിയിരുന്നു ആനകള്‍ ഇപ്പോള്‍ വീടുകള്‍ അക്രമിയ്ക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പ്രദേശത്തെ കൃഷ്ണന്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള ചായ്പ് കഴിഞ്ഞ ദിവസം ആന തകര്‍ത്തു. കര്‍ഷകരെ രക്ഷിയ്ക്കാന്‍ വേണ്ട നടപടികളാണ് പ്രദേശത്തുകാര്‍ ആവശ്യപ്പെടുന്നത്.
വന്യമൃഗ ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ പാടശേഖര സമിതികള്‍ കേന്ദ്രീകരിച്ച് കര്‍ഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.