Kerala
Kerala

സ്വാശ്രയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബഞ്ച് പിന്‍മാറി

Subin
|
5 Jun 2018 3:22 AM GMT

ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രന്‍ മേനോന്‍, അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പിന്‍മാറിയത്. കേസ് നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും...

സ്വാശ്രയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബഞ്ച് പിന്‍മാറി. ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രന്‍ മേനോന്‍, അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പിന്‍മാറിയത്. കേസ് നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും.

നാല് സ്വാശ്രയ കോളെജുകളും ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് ഫെഡറേഷനും സമര്‍പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുക്കാനുള്ള
സര്‍ക്കാര്‍ നീക്കം തടയണമെന്നാണ് ഹരജിയിലെ ആവശ്യം. സര്‍ക്കാരിന് വേണ്ടി അഡ്വ. ജനറല്‍ സിപി സുധാകര പ്രസാദ് ഹാജരായി വാദിക്കാനൊരുങ്ങവെയാണ് കേസില്‍ നിന്ന് പിന്‍മാറുന്നതായി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്.

പിന്‍മാറുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധവും കരാര്‍ ലംഘനവുമാണെന്ന്
ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസ് നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും

Similar Posts