Kerala
ബാറില്‍ ശങ്കര്‍റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്ബാറില്‍ ശങ്കര്‍റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
Kerala

ബാറില്‍ ശങ്കര്‍റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Sithara
|
5 Jun 2018 2:34 AM GMT

കേസ് ഡയറിയില്‍ തിരുത്തല്‍ നടത്തിയെന്ന് പ്രാഥമികമായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി, വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ബാര്‍കോഴക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ നടപടി. എന്‍ ശങ്കര്‍ റെഡ്ഡി, സുകേശനയച്ച മൂന്ന് കത്തുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിടുന്നതെന്ന് കോടതി വ്യക്തമാക്കി.

ബാര്‍കോഴക്കേസ് അന്വേഷണത്തില്‍ കെ എം മാണിയെ രക്ഷിക്കാന്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ടെന്ന പ്രാഥമിക കണ്ടെത്തലാണ് കോടതി നടത്തിയത്. 2015 ഡിസംബര്‍ 23,26, 2016 ജനുവരി 11 തീയതികളില്‍ ശങ്കര്‍ റെഡ്ഡി സുകേശന് കത്തുകളയച്ചു. ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി വിശ്വാസത്തിലെടുക്കരുത് എന്നായിരുന്നു ആദ്യ കത്ത്. ബിജു രമേഷ് സമര്‍പ്പിച്ച സിഡി മുഖവിലക്ക് എടുക്കരുതെന്ന് പിന്നീട് ആവശ്യപ്പെട്ടു. അവസാനം അയച്ച കത്തിലാണ് കെ എം മാണിക്കെതിരെ കേസെടുക്കാന്‍ തെളിവുകളില്ലെന്ന് വ്യക്തമാക്കി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇത് വ്യക്തമായതിനെ തുടര്‍ന്നാണ് അന്വഷണത്തിന് ഉത്തരവിട്ടത്.

ബാര്‍കോഴക്കേസ് അന്വേഷിച്ച സുകേശനതിരെയും അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തിയെന്ന് കോടതി സംശയിക്കുന്ന 9,10 വാള്യങ്ങളുടെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് കോടതി വാങ്ങി. രണ്ടാം തുടരന്വേഷണത്തെ ബാധിക്കാതിരിക്കന്‍ കേസ് ഡയറി വിജിലന്‍സിന് തിരികെ നല്‍കിയിട്ടുണ്ട്.

അന്വേഷണത്തില്‍ അപാകതകളുണ്ടായിരുന്നുവെന്ന് ശങ്കര്‍ റെഡ്ഢി

വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്ത് നടന്ന ബാര്‍ കോഴകേസ് അന്വേഷണത്തില്‍ അപാകതകളുണ്ടായിരുന്നുവെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢി. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തത്. മാണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് സുകേശന്‍ രണ്ട് തവണ തന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തെളിവില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പറഞ്ഞത്. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി കെട്ടിച്ചമച്ച സാക്ഷിയായിരുന്നു. അത് അമ്പിളി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ശങ്കര്‍ റെഡ്ഢി വിശദീകരിച്ചു.

Related Tags :
Similar Posts