Kerala
കാവാലത്തിന്റെ ഓര്‍മകളില്‍ കുരുന്നുകൂട്ടം വേനല്‍ ക്യാമ്പ്‌കാവാലത്തിന്റെ ഓര്‍മകളില്‍ കുരുന്നുകൂട്ടം വേനല്‍ ക്യാമ്പ്‌
Kerala

കാവാലത്തിന്റെ ഓര്‍മകളില്‍ കുരുന്നുകൂട്ടം വേനല്‍ ക്യാമ്പ്‌

Muhsina
|
5 Jun 2018 3:14 PM GMT

കാവാലം നാരായണപ്പണിക്കര്‍ ഇന്നില്ലെങ്കിലും സ്വന്തം ഗ്രാമത്തില്‍ അദ്ദേഹം തുടങ്ങിവെച്ച കുട്ടികളുടെ വേനല്‍ക്കാല നാടക പരിശീലനക്കളരിയായ കുരുന്നുകൂട്ടത്തിന്‌ ഈ വര്‍ഷവും മുടക്കമില്ല.

കാവാലം നാരായണപ്പണിക്കര്‍ ഇന്നില്ലെങ്കിലും സ്വന്തം ഗ്രാമത്തില്‍ അദ്ദേഹം തുടങ്ങിവെച്ച കുട്ടികളുടെ വേനല്‍ക്കാല നാടക പരിശീലനക്കളരിയായ കുരുന്നുകൂട്ടത്തിന്‌ ഈ വര്‍ഷവും മുടക്കമില്ല. കാവാലം സ്‌മരണയില്‍ അദ്ദേഹത്തിന്റെ ശിഷ്യരും സൂഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന്‌ നടത്തുന്ന കുരുന്നുകൂട്ടത്തിന്‌ കഴിഞ്ഞ ദിവസം തുടക്കമായി.

പതിനൊന്നു വര്‍ഷം കുരുന്നുകൂട്ടത്തിന്റെ എല്ലാമെല്ലാമായിരുന്ന ഗുരുനാഥന്റെ ചിത്രത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി അനുവാദം തേടിയാണ്‌ കുട്ടികള്‍ പന്ത്രണ്ടാമത്തെ ക്യാമ്പിന്‌ തുടക്കമിട്ടത്‌. കാവാലത്തിന്റെ ആഗ്രഹമനുസരിച്ച്‌ ഗ്രാമത്തിലെ താല്‍പര്യമുള്ള കുട്ടികളെ ഒരു വര്‍ഷമായി മുടങ്ങാതെ കളരി അഭ്യസിപ്പിക്കുന്നുണ്ട്‌. ചുവടുകള്‍ക്ക്‌ പ്രാധാന്യമുള്ള കാവാലം നാടകങ്ങള്‍ പരിശീലിപ്പിക്കുന്നതു കൊണ്ടു തന്നെ കുരുന്നുകൂട്ടത്തിന്റെയും ഒരു പ്രധാനഭാഗമാണ്‌ കളരി അഭ്യാസം.

കാവാലത്തിന്റെ അനുജന്‍ വേലായുധപ്പണിക്കര്‍, ശിഷ്യരായ സജിമോന്‍ കാവാലം, അനില്‍, കിച്ചു ആര്യാട്‌, സന്തോഷ്‌, ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ, നാടന്‍പാട്ട്‌ കലാകാരന്‍ അംബരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. സമാപന ദിവസമായ ഏപ്രില്‍ 12ന്‌ മുന്‍ വര്‍ഷങ്ങളിലേതു പോലെത്തന്നെ കാവാലത്തിന്റെ വീടായ ചാലയില്‍ തറവാടിന്റെ മുറ്റത്ത്‌ കുട്ടികള്‍ കുരുന്നു കൂട്ടത്തില്‍ നിന്ന്‌ അഭ്യസിച്ച നാടകങ്ങളും കാവാലത്തിന്റെ കവിതകളും അവതരിപ്പിക്കും.

Similar Posts