Kerala
ജിഷ്ണു കേസില്‍ സ്വീകരിച്ച നടപടികള്‍ സിപിഎം വിശദീകരിക്കുംജിഷ്ണു കേസില്‍ സ്വീകരിച്ച നടപടികള്‍ സിപിഎം വിശദീകരിക്കും
Kerala

ജിഷ്ണു കേസില്‍ സ്വീകരിച്ച നടപടികള്‍ സിപിഎം വിശദീകരിക്കും

Sithara
|
5 Jun 2018 5:22 AM GMT

ജിഷ്ണു കേസിലെ സര്‍ക്കാര്‍ ഇടപെടലിനെക്കുറിച്ച് വ്യാപക വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

ജിഷ്ണു കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പാര്‍ട്ടി അണികളില്‍ വിശദീകരിക്കാന്‍ സിപിഎം തീരുമാനം. കീഴ്ഘടകങ്ങളുടെ യോഗങ്ങള്‍ വിളിച്ചായിരിക്കും കാര്യങ്ങള്‍ വിശദീകരിക്കുക. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം പരിഗണിച്ചാണ് സിപിഎം സംസ്ഥാന നേതൃത്വം ഇക്കാര്യം തീരുമാനിച്ചത്.

ജിഷ്ണു ‌കേസില്‍ സര്‍ക്കാരിന്‍റേയും പൊലീസിന്‍റേയും നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്ന വരുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി അണികളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. പ്രതികളെ പിടികൂടിയതും കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വരെ പോയതുമടക്കം സര്‍ക്കാര്‍ ഇതുവരെ സ്വകീരിച്ച എല്ലാകാര്യങ്ങളും സിപിഎം അണികളോട് വിശദീകരിക്കും. ഇതിനായി കീഴ്ഘടകങ്ങളുടെ യോഗങ്ങള്‍ വിളിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടും ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന പൊലീസ് നടപടകളുമായി ബന്ധപ്പെട്ടും അണികള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉണ്ടെന്ന് ജില്ലാകമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.

സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ അണികളെ ബോധ്യപ്പെടുത്തണമെന്ന ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് വിശദീകരണ യോഗങ്ങള്‍ വിളിക്കാന്‍ സിപിഎം തീരുമാനിച്ചത്. ഈ മാസം 23ന് വളയത്ത് നടക്കുന്ന യോഗത്തില്‍ കോടിയേരി പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.‌

Related Tags :
Similar Posts