Kerala
Kerala
കുട്ടികളുടെ മാനസികനില തകര്‍ക്കുന്ന സംഭവം; വസ്ത്രമഴിച്ച് പരിശോധിച്ചതിനെതിരെ മുഖ്യമന്ത്രി
|5 Jun 2018 3:52 AM GMT
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ മാനസികനില പോലും തകര്‍ക്കുന്ന നിയന്ത്രണങ്ങളാണിവ. പരിഷ്കൃതസമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കുവാനാകാത്ത ജുഗുപ്സാവഹമായ ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.