Kerala
ആഭ്യന്തര വിപണിയിലെ റബര്‍ വില തകര്‍ച്ച തുടരുന്നുആഭ്യന്തര വിപണിയിലെ റബര്‍ വില തകര്‍ച്ച തുടരുന്നു
Kerala

ആഭ്യന്തര വിപണിയിലെ റബര്‍ വില തകര്‍ച്ച തുടരുന്നു

Jaisy
|
5 Jun 2018 3:30 AM GMT

കഴിഞ്ഞ മാസം 140 രൂപയുണ്ടായിരുന്ന റബര്‍ വില 123 രൂപയായിട്ടാണ് ഇടിഞ്ഞത്

ആഭ്യന്തര വിപണിയിലെ റബര്‍ വില തകര്‍ച്ച തുടരുന്നു. കഴിഞ്ഞ മാസം 140 രൂപയുണ്ടായിരുന്ന റബര്‍ വില 123 രൂപയായിട്ടാണ് ഇടിഞ്ഞത്. ലാറ്റെക്സ് വിലയിലും വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. അന്താരാഷ്ട്ര വിപണയിലെ വില തകര്‍ച്ചയ്ക്ക് പിന്നാലെ ജിഎസ്ടിയെ ഭയന്ന് ഇടനിലക്കാര്‍ റബര്‍ ശേഖരിക്കാത്തതും വില തകര്‍ച്ചയ്ക്ക് കാരണമായി.

മെയ് ആദ്യവാരം 140 രൂപയായിരുന്ന റബര്‍ വില. രണ്ടാമത്തെ ആഴ്ചയില്‍ 130 രൂപയിലെത്തി. മൂന്നാമത്തെ ആഴ്ചയില്‍ ഇത് 127 രൂപയിലേക്കും നാലാമത്തെ ആഴ്ചയില്‍ 126 ലേക്കും ഇടിഞ്ഞു. മെയ് അവസാന ദിവസം വ്യാപാരം അവസാനിപ്പിച്ചത് 123 രൂപയിലാണ്. ജൂണ്‍ ഒന്നാം തിയതിയും ഇതേ സ്ഥിതി തന്നെയാണ് പ്രകടമായത്. സാധാരണക്കാരായ കര്‍ഷകര്‍ ഏറെ ഉല്‍പ്പാദിപ്പിക്കുന്ന ആര്‍എസ്എസ് നാല് ആര്‍ എസ് എസ് 5 എന്നിവയ്ക്കാണ് വലിയതോതില്‍ വിലയിടിഞ്ഞിരിക്കുന്നത്. ലാറ്റക്സ് വിലയും 120 രൂപയിലേക്ക് ഇടിഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ വിലകുറഞ്ഞതും ജിഎസ്ടി ആശങ്കയെ തുടര്‍ന്ന് ഇടനിലക്കാര്‍ സംഭരണം നിര്‍ത്തിവെച്ചതുമാണ് വിലതകര്‍ച്ചയ്ക്ക് കാരണമായത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 150 രൂപയെന്ന വില സ്ഥിരത പദ്ധതി എങ്ങുമെത്താത്തതും കര്‍ഷകരെ വലയ്ക്കുന്നുണ്ട്.

Related Tags :
Similar Posts