കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടില്ല
|സ്ഥാപനങ്ങൾക്ക് മഹത് വ്യക്തികളുടെ പേര് നൽകിയാൽ അത് മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യമുയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു
കേരളത്തിലെ കേന്ദ്ര സർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന നിർദേശം കേന്ദ്ര സർക്കാർ തള്ളി. പുതുതായി തുടങ്ങുന്ന കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് സംസ്ഥാനത്തിന്റയോ സ്ഥലത്തിന്റെയോ പേരിടുക എന്നതാണ് സർക്കാരിന്റെ പുതിയ നയമെന്ന് കേന്ദ്ര മാനവവിഭവ ശേഷിമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. സ്ഥാപനങ്ങൾക്ക് മഹത് വ്യക്തികളുടെ പേര് നൽകിയാൽ അത് മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യമുയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പാര്‍ലമെന്റില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ഇതു സംബന്ധമായ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പാര്‍ലമെന്ററി കാര്യാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിമയുടെ കാര്യം തീരുമാനിക്കുന്ന ലോക് സഭാ സ്പീക്കർ അധ്യക്ഷയായിട്ടുള്ള സമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.