Kerala
കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥി സമരം ചര്‍ച്ച പരാജയംകാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥി സമരം ചര്‍ച്ച പരാജയം
Kerala

കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥി സമരം ചര്‍ച്ച പരാജയം

Ubaid
|
5 Jun 2018 1:34 PM GMT

കേരള കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്.

കാസര്‍കോട്ടെ കേരള കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി സമരം പരിഹരിക്കാന്‍ വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയം. എല്ലാ വിദ്യാര്‍ഥികള്‍ക്കും മതിയായ ഹോസ്റ്റല്‍ സൌകര്യം ലഭ്യമാക്കണമെന്ന നിലപാടില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

കേരള കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് പുതിയ ഹോസ്റ്റലുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. പ്രശ്നത്തിനുള്ള താല്‍കാലിക പരിഹാരമായി നിലവിലെ ഹോസ്റ്റലുകളില്‍ കൂടുതല്‍ കുട്ടികളെ താമസിപ്പിക്കുക, കാമ്പസിന് പുറത്ത് വിദ്യാര്‍ഥികള്‍ സ്വന്തം നിലയ്ക്ക് ഹോസ്റ്റല്‍ സംവിധാനം കാണുക എന്നീ നിര്‍ദ്ദേശങ്ങളാണ് വിസി മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. സമരം പിന്‍വലിക്കാതെ ക്ലാസുകള്‍ ആരംഭിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍വ്വകലാശാല. സമര സമിതി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസുത്രണം ചെയ്യാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

Similar Posts