എം കെ ദാമോദരന്റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും
|വൈകുന്നോരം 6 മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരം നടക്കും
ഇന്നലെ അന്തരിച്ച മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വകേറ്റ് ജനറലുമായ എം കെ ദാമോദരന്റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. രാവിലെ 9 മണി മുതലാണ് പൊതുദര്‍ശനം. വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സമൂഹത്തിലെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കാരണം ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. വൈകുന്നേരത്തോടെ കൊച്ചിയിലെ വസതിയില്‍ എത്തിച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തനിക്ക് സഹോദര തുല്ല്യനാണ് എം കെ ദാമോദരന്‍ എന്നും ഒട്ടേറെ വേട്ടയാടലുകള്‍ക്ക് ഇരയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, നടന്‍ മമ്മൂട്ടി എം എല്‍ എ മാരായ പിസി ജോര്‍ജ് ഹൈബി ഈഡന്‍, പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ 9 മണിയോടെ കൊച്ചി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം 11 മണിയോടെ കണ്ണൂരിലേക്ക് കൊണ്ടു പോകും. വൈകുന്നോരം 6 മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരം നടക്കും. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്ന എം കെ ദാമോദരന്‍ എസ് എല്‍ സി ലാവ്‌ലില്‍ കോസില്‍ പിണറായി വിജയന് വേണ്ടി ഹാജരായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ സൂര്യനെല്ലി തുടങ്ങിയ കേസുകളില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായതും എം കെ ദാമോദരന്‍ ആയിരുന്നു. സുപ്രീം കോടതിയിലും നിരവധി പ്രധാന കേസുകള് വാദിച്ചിട്ടുണ്ട്.