Kerala
കന്നുകാലി തോല്‍ ദൗര്‍ലഭ്യം മൂലം ചെണ്ട നിര്‍മാണ മേഖല പ്രതിസന്ധിയില്‍കന്നുകാലി തോല്‍ ദൗര്‍ലഭ്യം മൂലം ചെണ്ട നിര്‍മാണ മേഖല പ്രതിസന്ധിയില്‍
Kerala

കന്നുകാലി തോല്‍ ദൗര്‍ലഭ്യം മൂലം ചെണ്ട നിര്‍മാണ മേഖല പ്രതിസന്ധിയില്‍

Subin
|
5 Jun 2018 6:41 AM GMT

എണ്ണൂറ് മുതല്‍ രണ്ടായിരം രൂപ വരെയാണ് പശുവിന്റെ തോലിന് വില. ഒരു പശുവിന്റെ തോലില്‍ നിന്ന് മൂന്ന് ചെണ്ട നിര്‍മ്മിക്കാനാവശ്യമായ തോല്‍ ലഭിക്കും

കന്നുകാലികളുടെ തോല്‍ കിട്ടുന്നതിനുള്ള ദൗര്‍ലഭ്യം മൂലം ചെണ്ട നിര്‍മാണ മേഖല പ്രതിസന്ധിയില്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികളുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.

ഗോമാംസ നിരോധനത്തിന് ശേഷമാണ് കന്നുകാലികളുടെ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞത്. ഇതോടെ ചെണ്ട, തകില്‍, എന്നിവയുടെ നിര്‍മാണം പ്രതിസന്ധിയിലായിരിക്കുകയാണ്.നാടന്‍ പശുത്തോലില്‍ കൊഴുപ്പു കൂടുതലായതിനാല്‍ അവ ചെണ്ട നിര്‍മാണത്തിനായി ഉപയോഗിക്കാനാവില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കശാപ്പിനെത്തിക്കുന്ന എല്ലും തോലുമായ കന്നുകാലികളുടെ തോലാണ് കൂടുതലും ഉപയോഗിക്കുന്നത്

എണ്ണൂറ് മുതല്‍ രണ്ടായിരം രൂപ വരെയാണ് പശുവിന്റെ തോലിന് വില. ഒരു പശുവിന്റെ തോലില്‍ നിന്ന് മൂന്ന് ചെണ്ട നിര്‍മ്മിക്കാനാവശ്യമായ തോല്‍ ലഭിക്കും. തുടര്‍ച്ചയായി പെയ്യുന്ന മഴ പ്രതിസന്ധി കൂട്ടുകയാണ്.

Related Tags :
Similar Posts