Kerala
Kerala
പാനൂരിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം
|5 Jun 2018 1:07 PM GMT
പാനൂര്‍ നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍
ഇന്നലെ സിപിഎം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പാനൂരിലും സമീപ പ്രദേശങ്ങളിലും എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാനൂര്‍ നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പാനൂര്‍ കൈവേലിക്കലില്‍ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറുണ്ടായത്. രണ്ടു പൊലീസുകാരടക്കം 7 പേര്‍ക്ക് പരിക്കേറ്റിരുന്നു. പാനൂരിലും പരിസര പ്രദേശങ്ങളിലും നേരിയ അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. കണ്ണൂര്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.