Kerala
യോഗകേന്ദ്രത്തിന് എതിരായ പരാതിയില്‍ പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എയോഗകേന്ദ്രത്തിന് എതിരായ പരാതിയില്‍ പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എ
Kerala

യോഗകേന്ദ്രത്തിന് എതിരായ പരാതിയില്‍ പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എ

Ubaid
|
5 Jun 2018 7:21 PM GMT

പരാതി ഉയര്‍ന്ന് ഇരുപത് ദിവമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ എം.എല്‍.എ കൂടിയായ എം സ്വരാജ് നിശിത വിമര്‍ശനം ഉയര്‍ത്തിയത്

യോഗകേന്ദ്രത്തിന് എതിരായ പരാതിയില്‍ പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എ. ഇതുവരെയുള്ള അന്വേഷണം ഫലപ്രദമല്ലെന്ന് എം.എല്‍.എ പറഞ്ഞു.

പരാതി ഉയര്‍ന്ന് ഇരുപത് ദിവമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ എം.എല്‍.എ കൂടിയായ എം സ്വരാജ് നിശിത വിമര്‍ശനം ഉയര്‍ത്തിയത്. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന വികാരം പൊതു സമൂഹത്തിലുണ്ട്. താനും ആ അഭിപ്രായം പങ്കുവെക്കുന്നുവെന്ന് സ്വരാജ് പറഞ്ഞു. ഇടതുസര്‍ക്കാരിന്‍റെ നയമല്ല പൊലീസ് നടപ്പാക്കുന്നത് എന്ന് ജനം കരുതുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല പുരോഗമിക്കുന്നത് എന്ന വിമര്‍ശനം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. പൊലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

പരാതി ഉയര്‍ന്ന് ഒരുമാസത്തോളം ആയിട്ടും പൊലീസ് നടപടികള്‍ എങ്ങും എത്തിയില്ല എന്ന വിമര്‍ശനം സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട് എന്നാണ് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്.

Similar Posts