യാത്രക്കാരെ കയറാന്‍ അനുവദിക്കാതെ, ടിക്കറ്റെടുക്കാതെ എ.ബി.വി.പി പ്രവര്‍ത്തകരുടെ ട്രെയിന്‍ യാത്ര
|തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള പരിപാടിക്കായാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ ഇന്റോര്‍-കൊച്ചുവേളി എക്സ്പ്രസിലെ യാത്ര
യാത്രക്കാരെ കയറാന്‍ അനുവദിക്കാതെ ട്രെയിന്‍ കയ്യടക്കിവെച്ച് എ.ബി.വി.പി പ്രവര്‍ത്തകരുടെ യാത്ര. ജനറല്‍ കമ്പാര്‍ട്ട്മെന്‍റ് തങ്ങള്‍ ബുക്ക് ചെയ്തതാണെന്നാണ് പ്രവര്‍ത്തകരുടെ വാദം. ടിക്കറ്റുപോലുമില്ലാതെയാണ് പല എ.ബി.വി.പി പ്രവര്‍ത്തകരും മദ്ധ്യപ്രദേശില്‍ നിന്നും കേരളത്തിലേക്ക് യാത്രതിരിച്ചത്.
തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള പരിപാടിക്കായാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ ഇന്റോര്‍-കൊച്ചുവേളി എക്സ്പ്രസിലെ യാത്ര. തങ്ങള്‍ കയറിയ കമ്പാര്‍ട്ട്മെന്‍റില്‍ മറ്റാരും കയറാനും പാടില്ല എന്ന വാദവുമായിട്ടായിരുന്നു യാത്ര. പറയുക മാത്രമല്ല ജനറല്‍ കംപാര്‍ട്ട്മെന്റ് അകത്തുനിന്നും പൂട്ടുകയും ചെയ്തു. ടിക്കറ്റെടുക്കാതെയായിരുന്നു പലരുടെയും യാത്രയെന്നതാണ് വിചിത്രം. കണ്ണൂരിലെത്തിയത്തപ്പോള്‍ യാത്രക്കാര്‍ പരാതിയുമായെത്തി.
തുടര്‍ന്ന് കോഴിക്കോട് വെച്ച് പോലീസും റെയില്‍വെ ഉദ്യോഗസ്ഥരും ഇടപ്പെട്ടു. ടിക്കറ്റില്ലാത്തവരെ കൊണ്ട് ഫൈനടപ്പിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. കേരളത്തിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ പഠിക്കാനായാണ് മദ്ധ്യപ്രദേശിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ വന്നത്. അതിലേറെ പ്രശ്നമാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതെന്ന തിരിച്ചറിവുമായിട്ടായിരിക്കും അവരുടെ മടക്കം.