Kerala
കേരളത്തില്‍ പെട്രോള്‍ വില 80 രൂപയിലേക്ക്കേരളത്തില്‍ പെട്രോള്‍ വില 80 രൂപയിലേക്ക്
Kerala

കേരളത്തില്‍ പെട്രോള്‍ വില 80 രൂപയിലേക്ക്

Subin
|
5 Jun 2018 1:11 AM GMT

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാണ് വില...

2014ന് ശേഷം ആദ്യമായി രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 80 രൂപയിലെത്തി. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പെട്രോള്‍ വിലയും 80 രൂപയിലേക്ക് അടുക്കുകയാണ്.

പുതുവര്‍ഷത്തില്‍ പെട്രോള്‍ വില കൂടുന്ന പ്രവണത തുടരുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയില്‍ തുടര്‍ച്ചയായി പെട്രോള്‍ വില വര്‍ധിക്കുകയാണ്. മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം ഇന്ധനവിലവര്‍ധനക്കെതിരെ കേന്ദ്രസര്‍ക്കാരിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇന്ധനവില ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക വഴി ജനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കാനെങ്കിലും കേന്ദ്രം തയ്യാറാവണമെന്നായിരുന്നു ചിദംബരം പറഞ്ഞത്.

സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയെ ജിഎസ്ടിക്ക് കീഴിലാക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജിഎസ്ടി പരിധിയില്‍ ഇന്ധനവില ചേര്‍ക്കുന്നതിനെ പല സംസ്ഥാനങ്ങളും എതിര്‍ക്കുന്നുണ്ട്. ജിഎസ്ടിക്ക് കീഴിലാക്കിയാല്‍ ഇന്ധന വില 50 രൂപയില്‍ പിടിച്ചു നിര്‍ത്താനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇന്ധനവിലയും വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്.

Related Tags :
Similar Posts