Kerala
ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്
Kerala

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്

Ubaid
|
5 Jun 2018 5:00 AM GMT

യു.ഡി.എഫ് സര്‍ക്കാര്‍ വന്‍കിട ക്വാറി ഉടമകള്‍ക്ക് നല്‍കിയ ഇളവുകള്‍ ഇടത് സര്‍ക്കാറും തുടരുന്നതില്‍ കടുത്ത അതൃപ്തിയും നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്നു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളും ക്രഷറുകളും ദിനം പ്രതി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് മൂലം നിര്‍മാണ മേഖല പ്രതിസന്ധിയിലായി. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മടിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വന്‍കിട ക്വാറി ഉടമകള്‍ക്ക് നല്‍കിയ ഇളവുകള്‍ ഇടത് സര്‍ക്കാറും തുടരുന്നതില്‍ കടുത്ത അതൃപ്തിയും നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്നു.

വന്‍കിട ക്വാറികള്‍ക്ക് നല്‍കിയ കോംപൌണ്ടിംഗ് നികുതിയിലെ ഇളവുകള്‍ സര്‍ക്കാറിന് പ്രതിവര്‍ഷം ആയിരം കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടാക്കുന്നത്. റവന്യൂ പാറ പുറമ്പോക്കില്‍ ഖനനം നടത്തുന്ന ക്വാറികള്‍ ടണ്‍ ഒന്നിന് 200 രൂപ സര്‍ക്കാറിന് നല്‍കണമെന്ന് കഴിഞ്ഞ യു.ഡി.ഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വന്‍കിട ക്വാറി ഉടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇത് അന്‍പത് രൂപയാക്കി കുറക്കുകയായിരുന്നു. ഖനനാനുമതിയുടെ എത്രയോ മടങ്ങാണ് ഇത്തരം ക്വാറികളില്‍ ഖനനം നടക്കുന്നത്. ഇത്തരം ഇളവുകള്‍ നില നില്ക്കുമ്പോളും വന്‍കിട ക്വാറികള്‍ ദിനം പ്രതി ഉല്പ്ന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുകയാണ്.

പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട് ചെറികിട ക്വാറികള്‍ പൂട്ടുന്നതിന് മുമ്പ് 2800 രൂപക്ക് കിട്ടിയിരുന്ന ഒരു ലോഡ് മെറ്റലിന് ഇന്ന് 5600 രൂപക്ക് മുകളിലാണ് വില. എം.സാന്റ് ഉള്‍പ്പെടെയുള്ള ക്വാറി ഉല്പ്പന്നങ്ങളും വന്‍ വിലയാണ് ഈടാക്കുന്നത് നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും തൊഴില്‍ നഷ്ടപ്പെടുന്നവരുടെ ആശങ്കയും ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങള്‍ സര്‍ക്കാറിന് മുന്നിലുണ്ട്. അതോടൊപ്പം വന്‍കിട ക്വാറികള്‍ക്ക് നല്‍കിയ ഇളവുകള്‍ മൂലം സര്‍ക്കാറിനുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കണമന്നും ആവശ്യമുയരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിലും വന്‍കിടക്കാരെ തൊടാതെയുള്ള ഇടത് സര്‍ക്കാറിന്റെ നിലപാട് കടുത്ത വിമര്‍ശത്തിനാണ് ഇടയാക്കുന്നത്.

Similar Posts