സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് വിതരണത്തിന് സര്‍ക്കാര്‍ ചെലവാക്കിയത് 54കോടി
|ഏറ്റവും കൂടുതല്‍ തുക ചിലവായത് ഡാറ്റ എന്‍ട്രിക്ക്, 25 കോടി. കാര്‍ഡ് അച്ചടിക്കാന്‍ 11കോടി ചിലവായി. ഇനിയും ഒന്നേകാല്‍ ലക്ഷത്തിലധികം കാര്‍ഡുകളാണ്..
പുതിയ റേഷന്‍ കാര്‍ഡ് എല്ലാവര്ക്കും കിട്ടിയിട്ടുണ്ടാകില്ല. കിട്ടിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ ഓടി നടക്കുകയായിരിക്കും എല്ലാവരും. എന്നാല്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തിനായി സര്‍ക്കാര്‍ ചിലവാക്കിയ തുക കണ്ടാല്‍ എല്ലാവരും ഞെട്ടും. റേഷന്‍ കാര്‍ഡ് കൈയ്യില്‍ കിട്ടിയതിനേക്കാല്‍ വലിയ ഞെട്ടല്‍.
54 കോടി രൂപയാണ് പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തിനായി സര്‍ക്കാര്‍ ചിലവാക്കിയത്. ഡാറ്റാ എന്‍ട്രിക്ക് മാത്രം ചിലവായത് 25 കോടി രൂപ. വിതരണം ചെയ്ത കാര്‍ഡുകള്‍ അബദ്ധപഞ്ചാംഗമാവുകയും കാര്‍ഡ് വിതരണം പൂര്‍ത്തിയാകാതിരിക്കുകയും ചെയ്യുന്നതിനിടെയാണ് കാര്‍ഡിനായി ചിലവാക്കിയ തുക പുറത്തുവരുന്നത്.
ടി വി ഇബ്രാഹിം എം എല്‍ എയുടെ ചോദ്യത്തിന് ഭക്ഷ്യമന്ത്രി പി തിലോത്തമന് നിയമസഭയില്‍ രേഖാമൂല നല്കിയ മറുപടിയിലാണ് ചിലവ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഡേറ്റാ എന്‍ട്രിയും അച്ചടിയും ഉള്‍പ്പെടെ ആകെ ചിലവായത് 54 കോടി 36 ലക്ഷത്തി 16 ആയിരത്തി 884 രൂപ. ഡേറ്റഎന്ട്രിക്ക് ആണ് ഇതില്‍ പകുതിയും ചിലവായത്. 25 കോടി 67 ലക്ഷം 63 ആയിരത്തി 756 രൂപ. കാര്‍ഡ് അച്ചടിക്ക് 11 കോടി രൂപ. വിവരശേഖരണത്തിന് ഫോട്ടോ അച്ചടിക്കാനും നാലുകോടിയോളം ആയി. മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരണം ഉള്‍പ്പെടെയുള്ള ചിലവുകള്‍ ഉള്‍പ്പെടെയാണ് 54 കോടി കവിയുന്നത്.
14328 റേഷന്‍ കടകളിലായി സംസ്ഥാനത്ത് ആകെ 82 ലക്ഷം റേഷന്‍കാര്‍ഡുകളാണ് ഉള്ളത്. 127618 കാര്‍ഡുകള്‍ ഇനിയും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി മറുപടി നല്‍കുന്നുണ്ട്. ഏറെ വിമര്ശത്തിനടയായി ഇപ്പോഴും പൂര്ത്തികരിക്കാത്ത് പദ്ധതിക്കാണ് ഇത്രയും വലിയ തുക സര്‍ക്കാര്‍ ചിലവാക്കിയിരിക്കുന്നത്.