Kerala
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ
Kerala

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ

Muhsina
|
5 Jun 2018 3:43 AM GMT

ഇന്ധനവില വര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ. മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കുവാനാണ് ധാരണയായത്. നാളെയോ മറ്റന്നാളോ മന്ത്രിസഭായോഗം ചേര്‍ന്ന ശേഷമായിരിക്കും..

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. മിനിമം ചാര്‍ജ്ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയും, ഫാസറ്റ് പാസഞ്ചര്‍ നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയുമാകും. വിദ്യാര്‍ത്ഥികളുടെ യാത്രനിരക്കിലും ആനുപാതികമായ വര്‍ധനവ് ഉണ്ടാകും. നാളെ ചേരുന്ന മന്ത്രിസഭയോഗത്തില്‍ തീരുമാനമുണ്ടായേക്കും.

ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 16 ാം തീയതി മുതല്‍ ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗം നിരക്ക് വര്‍ധനവ് ചര്‍ച ചെയ്തത്.ദിനം പ്രതി ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കണെന്ന ബസ്സുടമകളുടെ ആവശ്യം ന്യായമാണെന്ന പൊതുിവികാരമാണ് യോഗത്തിലുണ്ടായത്.മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യമെങ്കില്‍ അത് അംഗീകരിക്കാന്‍ മുന്നണി നേതൃത്വം തയ്യാറായില്ല.മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയാക്കാന്‍ യോഗത്തില്‍ ധാരണയായി.

സിറ്റി ഫാസറ്റിന്‍റെ നിരക്കും 7 രൂപയില്‍ നിന്ന് 8 രൂപയാകും. ഫാസറ്റ് പാസഞ്ചിറിന്‍റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ആകും. എക്സിക്യൂട്ടീവ് സൂപ്പര്‍ എക്സ്പ്രസിന്‍റെ നിരക്ക് 13 നിന്ന് 15 ഉം,സൂപ്പര്‍ ഡിലക്സ് സെമി സ്ലീപ്പര്‍ നിരത്ത് 20 നിന്ന് 22 ഉം,ലക്ഷ്വറി എസി ബസ് നിരക്ക് 40 നിന്ന് 44 ആകും. വോള്‍വോയുടെ മിനിമം നിരക്ക് 40 നിന്ന് അ‍ഞ്ച് രൂപ വര്‍ധിച്ച് 45 രൂപയാകും. വര്‍ധിച്ച ശേഷമുള്ള തുകയുടെ 25 ശതമാനമായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. അതായത് വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്കില്‍ 25 പൈസയുടെ വര്‍ധനവ് ഉണ്ടാകും. നിരക്ക് വര്‍ധനവ് ചര്‍ച ചെയ്തെന്നും അന്തിമ തീരുമാനം മന്ത്രിസഭയോഗം എടുക്കുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. നാളെയോ മറ്റെന്നാളോ ചേരുന്ന മന്ത്രിസഭയോഗത്തിലായിരിക്കും നിരക്ക് വര്‍ധനവിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നത്.2014 മെയ് 19 നാണ് അവസാനമായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.

Related Tags :
Similar Posts