രസകരമായ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി പൂഞ്ഞാര്‍
|ഓട്ടോറിക്ഷയില്‍ ചെന്ന് അടുക്കളയിലേക്കുള്ള പച്ചമുളകും, പയര്‍ മണികളും, കുടവും വാങ്ങാം. ചായ വെക്കാന്‍ ഗ്യാസ് സിലിണ്ടറുണ്ട്. കുടിക്കാന്‍ കപ്പും സോസറും റെഡി.
മെയ് 16-ന് പൂഞ്ഞാറിലെ പോളിംഗ് ബൂത്തുകളില്‍ ചെന്നാല്‍ ഒരു വീട്ടിലേക്കുള്ള ഒട്ടുമിക്ക സാധനങ്ങളും കാണാം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ള മണ്ഡലത്തില്‍ രസകരമായ ചിഹ്നങ്ങളാണ് അനുവദിച്ചിരിക്കുന്നത്.
ഓട്ടോറിക്ഷയില്‍ ചെന്ന് അടുക്കളയിലേക്കുള്ള പച്ചമുളകും, പയര്‍ മണികളും, കുടവും വാങ്ങാം. ചായ വെക്കാന്‍ ഗ്യാസ് സിലിണ്ടറുണ്ട്. കുടിക്കാന്‍ കപ്പും സോസറും റെഡി. ചൂടുകാലമായതിനാല്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലിരിക്കുന്നതാണ് നല്ലത്. ഒപ്പം മേശപ്പുറത്തിരിക്കുന്ന ടെലിവിഷനില്‍ മീഡിയാവണ്‍ വെച്ചാല്‍ ഇലക്ഷന്‍ വിശേഷങ്ങള്‍ സമഗ്രമായ കാണാം.
ഇതിനിടയില്‍ കുട്ടികള്‍ റിമോട്ട് ചോദിച്ച് വാശിപ്പിടിക്കുന്നുണ്ടങ്കില്‍ ബാറ്റ് കൊടുത്ത് കളിക്കാന്‍ പറഞ്ഞ് വിടണം. കറന്റെങ്ങാനും പോയാല്‍ വെളിച്ചം നല്‍കാന്‍ ബാറ്ററി ടോര്‍ച്ചും, മെഴുകുതിരികളും ഉണ്ട്. വെയിലത്ത് ഇറങ്ങുന്ന സമയത്ത് തലയില്‍ വെക്കാന്‍ തൊപ്പിയും നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
അലമാരയും മോതിരവും രണ്ടിലയുമാണ് ഇതിനൊക്കെ പുറമേയുള്ള പൂഞ്ഞാര്‍ മണ്ഡലത്തിലെ ചിഹ്നങ്ങള്‍.