Kerala
ചിങ്ങവനം ടൌണില്‍ കിണറുകള്‍ മലിനമാകുന്നുചിങ്ങവനം ടൌണില്‍ കിണറുകള്‍ മലിനമാകുന്നു
Kerala

ചിങ്ങവനം ടൌണില്‍ കിണറുകള്‍ മലിനമാകുന്നു

Jaisy
|
5 Jun 2018 1:52 AM GMT

കറുത്ത നിറത്തില്‍ രൂക്ഷ ദുര്‍ഗന്ധം വമിക്കുന്ന തരത്തിലേക്ക് ജലം മാറിയിട്ടും കാരണം കണ്ടെത്താനോ നടപടി സ്വീകരിക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല

കോട്ടയം ചിങ്ങവനം ടൌണില്‍ കിണറുകളിലെ ജലം മലിനമാകുന്നത് പതിവാകുന്നു. കറുത്ത നിറത്തില്‍ രൂക്ഷ ദുര്‍ഗന്ധം വമിക്കുന്ന തരത്തിലേക്ക് ജലം മാറിയിട്ടും കാരണം കണ്ടെത്താനോ നടപടി സ്വീകരിക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. സമീപത്തുള്ള പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നിന്നും പുറന്തള്ളുന്ന മാലിന്യമാണ് വെള്ളം മലിനമാകാനുള്ള കാരണമായി നാട്ടുകാര്‍ പറയുന്നത്.

ഈ വെള്ളത്തിന്റെ നിറം കണ്ടാല്‍ തന്നെ മനസിലാകും എത്രമാത്രം ഈ കിണര്‍ മലിനമാണെന്ന്. സമാനമായ അവസ്ഥയാണ് സമീപത്തെ കിണറുകള്‍ക്കും. കുടിക്കാന്‍ പോയിട്ട് പാത്രം കഴുകാന്‍ പോലും ഈ വെള്ളം കൊണ്ട് പ്രയോജനമില്ല. വര്‍ഷങ്ങള്‍ ഏറെയായി ഈ കിണറുകള്‍ ഇങ്ങനെ മലിനമാകാന്‍ തുടങ്ങിയിട്ട്. എത്ര തേകിയാലും പിന്നെയും ഇതുപോലെ വെള്ളം മോശമാകും. പരാതിയുമായി ആരോഗ്യ വകുപ്പിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല. സമീപത്തെ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നിന്നും വരുന്ന മലിനജലമാകാം കാരണമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ അതുകൊണ്ട് തന്നെ സാധിച്ചിട്ടില്ല.

ചിങ്ങവനം ടൌണില്‍ തന്നെയാണ് ഈ കിണറുകള്‍ സ്ഥിതി ചെയ്യുന്നത്. വീടുകളിലേക്ക് മാത്രമല്ല സമീപത്തെ ഹോട്ടലുകളിലേക്കും കടകളിലേക്കും ഈ കിണറുകളില്‍ നിന്നാണ് വെള്ളം എടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ വലിയ തുക നല്‍കി കുടിവെള്ളമടക്കം പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ്.

Related Tags :
Similar Posts