Kerala
റിയാസ് മൗലവി വധക്കേസ് വിചാരണയ്ക്ക് സ്റ്റേറിയാസ് മൗലവി വധക്കേസ് വിചാരണയ്ക്ക് സ്റ്റേ
Kerala

റിയാസ് മൗലവി വധക്കേസ് വിചാരണയ്ക്ക് സ്റ്റേ

Sithara
|
5 Jun 2018 11:11 PM GMT

മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിൽ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ മാർച്ച് 5ന് ആരംഭിക്കാനിരുന്ന വിചാരണ ഹൈകോടതി താൽകാലികമായി സ്റ്റേ ചെയ്തു.

മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിൽ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ മാർച്ച് 5ന് ആരംഭിക്കാനിരുന്ന വിചാരണ ഹൈകോടതി താൽകാലികമായി സ്റ്റേ ചെയ്തു. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ നല്‍കിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് ഹൈകോടതി വിചാരണ നടപടികൾ താൽകാലികമായി തടഞ്ഞത്.

കര്‍ണാടക കുടക് സ്വദേശിയും കാസർകോട് മദ്രസ അധ്യാപകനുമായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം തടയല്‍ നിയമമായ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ എം ഇ സെയ്ദയാണ് ഹൈകോടതിയെ സമീപിച്ചത്. കാസര്‍കോട് പഴയചൂരിയിലെ പള്ളിയില്‍ അതിക്രമിച്ച് കയറിയാണ് റിയാസ് മൗലവിയെ ആർഎസ്എസ് സംഘം കഴുത്തറുത്ത് കൊന്നത്.

പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസില്‍ മാര്‍ച്ച് 5ന് വിചാരണ ആരംഭിക്കാനിരുന്നതായിരുന്നു. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെഷൻസ് കോടതിയിൽ ഫയൽ ചെയ്ത ഹരജി തള്ളിയതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.

Similar Posts