Kerala
ദേശീയപാതയ്ക്കായുള്ള സര്‍വേ നടപടികള്‍ ഇന്നും തുടരും; പ്രദേശത്ത് വന്‍ സുരക്ഷദേശീയപാതയ്ക്കായുള്ള സര്‍വേ നടപടികള്‍ ഇന്നും തുടരും; പ്രദേശത്ത് വന്‍ സുരക്ഷ
Kerala

ദേശീയപാതയ്ക്കായുള്ള സര്‍വേ നടപടികള്‍ ഇന്നും തുടരും; പ്രദേശത്ത് വന്‍ സുരക്ഷ

Khasida
|
5 Jun 2018 11:42 AM GMT

സര്‍വേ തടഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പൊലീസ്

മലപ്പുറത്ത് ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിനുള്ള സര്‍വേ ഇന്നും തുടരും. പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് സര്‍വേ നടക്കുക.എന്നാല്‍ പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയ നിലയിലാണ്.

കുറ്റിപ്പുറം മുതല്‍ ഇടിമുഴീക്കല്‍ വരെയുള്ള 54 കിലോമീറ്ററിന്റെ സര്‍വേ ഇന്നലെയാണ് ആരംഭിച്ചത്. 200 മീറ്ററില്‍ സര്‍വേ പൂര്‍ത്തിയായി. ഇന്നലെ ശക്തമായ പ്രതിഷേധമുണ്ടായെങ്കിലും സര്‍വേ തടസ്സപ്പെട്ടില്ല. സര്‍വേ തടയാന്‍ ശ്രമിച്ചാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നാണ് പോലീസിന്‍റെ ഭീഷണി. സര്‍വേ നടക്കുന്ന സ്ഥലത്തേക്ക് സംഘടിച്ചെത്താനുള്ള ഒരവസരവും പ്രതിഷേധക്കാര്‍ക്ക് പോലീസ് നല്‍കുന്നില്ല. സമരക്കാരെ അവര്‍ പുറപ്പെടുന്ന സ്ഥലത്ത് തന്നെ തടഞ്ഞ് തിരിച്ചയക്കുകയാണ് പോലീസ് ചെയ്യുന്നത്.

പ്രധാന രാഷ്ട്രീയപാര്‍ടികളൊന്നും സമര രംഗത്തില്ല. സമരത്തില്‍ സജീവമായിരുന്ന എസ്ഡിപിഐയും പിന്‍മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ സമരത്തിന് പഴയ ഊര്‍ജ്ജമില്ല. 15 ദിവസം കൊണ്ട് 54 കിലോമീറ്ററിലെ സര്‍വേ പൂര്‍ത്തിയാക്കുന്ന ഷെഡ്യൂളാണ് ജോലികള്‍ കരാറെടുത്ത കമ്പനി ക്രമീകരിച്ചിരിക്കുന്നത്. ഇതിനുള്ള സന്നാഹങ്ങള്‍ പോലീസും റവന്യൂ വകുപ്പും ഒരുക്കിയിട്ടുണ്ട്.

Related Tags :
Similar Posts