റിയാസ് മൗലവി വധം നടന്ന് ഒരു വര്‍ഷം
|ചൂരി മഹല്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. 2017 മാര്‍ച്ച് 20ന് രാത്രി 11.45ഓടെയാണ് ചൂരിയിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ വിളിച്ചുണര്‍ത്തി കഴുത്തറുത്ത് കൊന്നത്.
കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. റിയാസ് മൗലവിയുടെ കൊലയ്ക്ക് ശേഷവും ചൂരിയിലും പരിസരങ്ങളിലും സംഘ്പരിവാറിന്റ നേതൃത്വത്തിലുള്ള അക്രമം അവസാനിച്ചിട്ടില്ല.
ചൂരി മഹല്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. 2017 മാര്‍ച്ച് 20ന് രാത്രി 11.45ഓടെയാണ് ചൂരിയിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ വിളിച്ചുണര്‍ത്തി കഴുത്തറുത്ത് കൊന്നത്. മാര്‍ച്ച് 23ന് രാത്രി പ്രതികളെ പൊലീസ് പിടികൂടി.
കാസര്‍കോട് കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരാണ് പ്രതികള്‍. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മൂന്ന് പേരും. 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്ക് യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ചൂരിയിലും പരിസരങ്ങളിലും നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. നര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം. കഴിഞ്ഞ ദിവസം ചൂരിമീപ്പുഗിരിയിലെ പള്ളിയുടെ മുന്നില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഈ സംഭവത്തില്‍ കൊലക്കേസ് പ്രതി അടക്കമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.