Kerala
Kerala
മെഡിക്കല്‍ ബില്ലിനെ എതിര്‍ത്ത് എകെ ആന്റണി
|5 Jun 2018 3:48 PM GMT
ബില്‍ നിയമസഭയില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ആന്റണി
മെഡിക്കല്‍ ബില്ലിനെ എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രി എകെ ആന്റണി രംഗത്ത്. ബില്‍ നിയമസഭ പാസാക്കാന്‍ പാടില്ലായിരുന്നുവെന്ന് ആന്റണി പറഞ്ഞു. പ്രശ്നത്തെ രാഷ്ട്രീയമായി കാണുന്നില്ല. ബില്‍ ഭരണ - പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുണ്ടാക്കിയത്. ഇങ്ങനെയൊരു ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. ദുഖമുണ്ടാക്കിയ നടപടിയാണ് നിയമസഭ സ്വീകരിച്ചത്. ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും ആന്റണി പറഞ്ഞു. മാനേജ്മെന്റുകളുടെ കള്ളകളികള്ക്കെതിരെയാണ് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത്. അര്‍ഹരായ വിദ്യാര്‍ഥികളുടെ പ്രയാസങ്ങള്‍ പരിഹരിക്കണം