Kerala
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിയര്‍ക്കുന്നുതിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിയര്‍ക്കുന്നു
Kerala

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിയര്‍ക്കുന്നു

admin
|
5 Jun 2018 10:54 AM GMT

തിരുവനന്തപുരം നഗരത്തില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി തുടരുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

തിരുവനന്തപുരം നഗരത്തില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി തുടരുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. നേമത്ത് പ്രചരണത്തില്‍ പിറകിലേക്ക് പോയ കോണ്‍ഗ്രസ് തിരുവനന്തപുരത്തും വെല്ലുവിളി നേരിടുന്നു.

ഭരണം പ്രതീക്ഷിച്ച കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 41 സീറ്റില്‍ നിന്ന് 21 സീറ്റിലേക്ക് യുഡിഎഫ് ഒതുങ്ങി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവായിരുന്നു പ്രധാന കാരണം. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വാര്‍ഡുകളിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രകടമായത്. ഇതിന്റെ തുടര്‍ച്ച സംഭവിക്കുമോ എന്ന ആശങ്കയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ ഉയര്‍ന്നിരിക്കുന്നത്. നേമത്ത് ജെ ഡി യു സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസുകാര്‍ പൂര്‍ണമായി ഇറങ്ങിയിട്ടില്ല. വോട്ടു ചോര്‍ച്ച യുഡിഎഫ് ഇവിടെ ഭയപ്പെടുന്നുണ്ട്. എളുപ്പത്തില്‍ ജയം പ്രതീക്ഷിച്ച വി എസ് ശിവകുമാറിന് ഇപ്പോള്‍ വെല്ലുവിളി നേരിടുന്നു. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപ്പെട്ടെന്ന് ആരോപണമുള്ള ശിവകുമാറിനോടുള്ള എതിര്‍പ്പ് പല സ്ഥലങ്ങളിലും പ്രവര്‍ത്തകരെ നിര്‍ജീവമാക്കിയിട്ടുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആന്‍റണി രാജു അവസാന ഘട്ട പ്രചരണം ശക്തമാക്കിയതും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ സ്ഥാനാര്‍ഥിത്വവും ശിവകുമാറിന് കുടത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലെ പ്രശ്നങ്ങള്‍ കെ മുരളീധരന്റെ പ്രഭാവത്തില്‍ മറികടക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു‍.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി നിയസമഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ അത് ജില്ലയിലെ കോണ്‍ഗ്രസിലുണ്ടാക്കുക വലിയ പൊട്ടിത്തെറിയായിരിക്കും..

Similar Posts