Kerala
പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75 വിജയ ശതമാനംപ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75 വിജയ ശതമാനം
Kerala

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75 വിജയ ശതമാനം

Jaisy
|
5 Jun 2018 7:34 PM GMT

ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരും കുറവ് പത്തനംതിട്ടയിലുമാണ്

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83. 75 ആണ് വിജയശതമാനം. 3,09,065 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിഎച്ച്എസ്ഇ വിഭാഗത്തില്‍ 80.32% ആണ് വി എച്ച് എസ് ഇയിലെ വിജയശതമാനം.

3, 69,021 പേരാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. ഇതില്‍ 3,09,065 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 83.75 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 83.37ശതമാനമായിരുന്നു. സയന്‍സ് വിഭാഗത്തില്‍ 85.91% ഉം ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 76.21%, കൊമേഴ്സ് വിഭാഗത്തില്‍ 85.22 ആണ് വിജയശതമാനം. 180 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി. 14, 735 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്. 79 സ്കൂളുകള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂള്‍ 94% പേരെ ഉപരിപഠനത്തിന് യോഗ്യരാക്കി. 34 സ്കൂളുകള്‍ മുപ്പതില്‍ താഴെ വിജയശതമാനമുള്ളവയാണ്.

വിഎച്ച്എസ്ഇ പരീക്ഷ എഴുതിയ 80.32 % വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പാര്‍ട്ട് ഒന്നും രണ്ടും വിജയിച്ച 90.24% വിദ്യാര്‍ത്ഥികള്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റിനും അര്‍ഹരായി. സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഈ മാസം 16 ആണ്. ജൂണ്‍ അഞ്ച് മുതല്‍ 12 വരെയാണ് സേ, ഇംപ്രൂവ്മെന്റ് പരീക്ഷ.

പരീക്ഷാഫലം പി.ആര്‍.ഡി. ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് prdlive ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാഫലം താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കും. www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in,www.results.kerala.gov.in, www.vhse.kerala.gov.in.

Related Tags :
Similar Posts