നിപ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
|നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി
നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി എബിന്‍ ആണ് മരിച്ചത്. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. നിപ വൈറസ് പകര്‍ന്നത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
പാലാഴി സ്വദേശി എബിന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എബിന് നിപ വൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്നുച്ചയോടെയാണ് എബിന്‍ മരിച്ചത്. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. നിപ സ്ഥിരീകരിച്ച രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിപ വൈറസ് ബാധിത മേഖലകളില്‍ 175 പേര്‍ നിരീക്ഷണത്തിലാണ്. ഇവരോട് സൂക്ഷ്മത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. നിപ വൈറസിന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജിലെ നിയന്ത്രണം ആവശ്യമാണെണ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
നേരത്തെ നിപ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇവര്‍ ആശുപത്രി വിട്ടു. ആറ് പേര്‍ രോഗലക്ഷണങ്ങളുമായി ഇന്ന് ആശുപത്രിയിലെത്തി. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 15 ആയി. ഇവരുടെ രക്തസാമ്പിളുകളും പരിശോധനക്കയക്കും.