ദുരഭിമാനകൊല: പൊലീസിന്‍റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി
|ഇത്തരം കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആദ്യമല്ല നടക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍; ആരെങ്കിലും ചെയ്ത വിവരക്കേടിന് സര്‍ക്കാരിനെ പഴിക്കേണ്ടെന്ന് മന്ത്രി എം എം മണി
ദുരഭിമാനകൊലയില്‍ പൊലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിനഗര്‍ എസ്ഐയുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായി. എസ്ഐക്ക് സംഭവത്തെ കുറിച്ച് രാവിലെ തന്നെ വിവരം ലഭിച്ചിരുന്നു. നേരത്തെ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തത് കൃത്യവിലോപമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പരാതി ലഭിച്ച സമയത്ത് തനിക്ക് സുരക്ഷ ഒരുക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും ജാഗ്രതക്കുറവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആദ്യമല്ല നടക്കുന്നതെന്നായിരുന്നു മന്ത്രി എ കെ ബാലന്റെ പ്രതികരണം. ആരെങ്കിലും ചെയ്ത വിവരക്കേടിന് സര്‍ക്കാരിനെ പഴിക്കേണ്ടെന്ന് മന്ത്രി എം എം മണിയും പറഞ്ഞു. കൊല്ലപ്പെട്ട കെവിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.