Kerala
ബലാത്സംഗ വാര്‍ത്ത അപകീര്‍ത്തിപ്പെടുത്താന്‍; കമ്മീഷണര്‍ക്ക് പരാതിയുമായി കൊച്ചി അമൃത ആശുപത്രിബലാത്സംഗ വാര്‍ത്ത അപകീര്‍ത്തിപ്പെടുത്താന്‍; കമ്മീഷണര്‍ക്ക് പരാതിയുമായി കൊച്ചി അമൃത ആശുപത്രി
Kerala

ബലാത്സംഗ വാര്‍ത്ത അപകീര്‍ത്തിപ്പെടുത്താന്‍; കമ്മീഷണര്‍ക്ക് പരാതിയുമായി കൊച്ചി അമൃത ആശുപത്രി

admin
|
5 Jun 2018 9:20 AM GMT

നഴ്സ് ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെകെ രമ. സമഗ്ര അന്വേഷണം വേണമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍.

സാമൂഹ്യമാധ്യമങ്ങളില്‍ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ഇടപ്പള്ളി അമൃത ആശുപത്രി. ആശുപത്രിക്കെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റ് പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായി ആരോപിച്ച് ആര്‍ എം പി നേതാവ് കെ കെ രമ, ഡി ജി പിക്ക് പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ യുവതി റെയില്‍വേ ട്രാക്കില്‍ വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയായെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഇത് ഇടപ്പള്ളി അമൃത ആശുപത്രിയാണെന്ന് ആരോപിച്ച് ആര്‍ എം പി നേതാവ് കെ കെ രമ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. നിജ സിഥിതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍‌ശന നടപടി വേണമെന്നായിരുന്നു പരാതി. പ്രചരിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നേഴ്സസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു.

ഇത്തരത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അമൃത ആശുപത്രി വിശദീകരണവുമായി രംഗത്ത് വന്നത്.

Similar Posts