സ്വാശ്രയ എന്‍ജിനീയറിങ്: മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്ലടു മാര്‍ക്ക് മാനദണ്ഡമാക്കണമെന്ന്
|എഞ്ചിനീയറിങ് കോളേജിലെ ഒഴിഞ്ഞുകിടക്കുന്ന മാനേജുമെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് മാനദണ്ഡമാക്കണമെന്ന് സ്വാശ്രയ മാനേജ്മെന്റ് കോളജ് അസോസിയേഷന് ആവശ്യപ്പെട്ടു.
എഞ്ചിനീയറിങ് കോളേജിലെ ഒഴിഞ്ഞുകിടക്കുന്ന മാനേജുമെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് മാനദണ്ഡമാക്കണമെന്ന് സ്വാശ്രയ മാനേജ്മെന്റ് കോളജ് അസോസിയേഷന് ആവശ്യപ്പെട്ടു. ഇത് അനുവദിച്ചില്ലെങ്കില്‍ വലിയ ഭവിഷത്ത് നേരിടുമെന്നും എഞ്ചിനീയറിങ് മാനേജ് മെന്റ് അസോസിയേഷന് ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു.
സ്വാശ്രയ മാനേജ്മെന്റ് കോളേജ് അസോസിയേഷന് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തും. വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന നിര്വാഹകസമിതിയോഗത്തിനും ജനറല്‍ ബോഡിയോഗത്തിനും ശേഷമാണ് അസോസിയേഷന് നിലപാട് വ്യക്തമാക്കിയത്. ഫീസ് സംബന്ധിച്ച സര്‍ക്കാരുമായി യാതൊരുവിധ അഭിപ്രായഭിന്നതയുമില്ലെന്ന് അസോസിയേഷന് വ്യക്തമാക്കി. എന്നാല്‍ അക്കാദമിക് യോഗ്യത അടിസ്ഥാനമാക്കിവേണം പ്രവേശനമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസമന്ത്രിയുമായും ചര്‍ച്ചനടത്താനും യോഗം തീരുമാനിച്ചു. ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിതന്നെ നേരിടേണ്ടിവരുമെന്നും 45000 സീറ്റ് വരെ ഈ വര്‍ഷം ഒഴിഞ്ഞുകിടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പ്രൊഫ. കെ ശശികുമാര്‍ പിന്‍വലിച്ചു. നാളെ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. സംഘടനാ രക്ഷാധികാരി ജിപിസി നായരുടെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച.