Kerala
മലപ്പുറം ജില്ലയില്‍ 4 പേര്‍ക്ക് കൂടി ഡിഫ്തീരിയ രോഗ ലക്ഷണങ്ങള്‍മലപ്പുറം ജില്ലയില്‍ 4 പേര്‍ക്ക് കൂടി ഡിഫ്തീരിയ രോഗ ലക്ഷണങ്ങള്‍
Kerala

മലപ്പുറം ജില്ലയില്‍ 4 പേര്‍ക്ക് കൂടി ഡിഫ്തീരിയ രോഗ ലക്ഷണങ്ങള്‍

Ubaid
|
5 Jun 2018 4:02 PM GMT

മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളുളള 4 പേരെ കൂടി കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസറാണ് അറിയിച്ചത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അടുത്ത ചെറുകാവിലെ 21 കാരിക്കും ഇവരുടെ സഹോദരി നാലര വയസ്സുകാരിക്കുമാണ് രോഗം കണ്ടെത്തിയത്.

മലപ്പുറം ജില്ലയില്‍ 4 പേര്‍ക്ക് കൂടി ഡിഫ്തീരിയ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. ചെറുകാവിലെ 21 വയസ്സുകാരിക്കും മറ്റ് 3 കുട്ടികള്‍ക്കുമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. 4 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളുളള 4 പേരെ കൂടി കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസറാണ് അറിയിച്ചത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അടുത്ത ചെറുകാവിലെ 21 കാരിക്കും ഇവരുടെ സഹോദരി നാലര വയസ്സുകാരിക്കുമാണ് രോഗം കണ്ടെത്തിയത്. ഇവര്‍ക്കിതുവരെ യാതൊരു വിധ കുത്തിവെപ്പുകളും എടുത്തിട്ടില്ല. മൊറയൂര്‍, തേഞ്ഞിപ്പാലം, കുറ്റിപ്പുറം എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ഡിഫ്തീരിയ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 17 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 2 വിദ്യാര്‍ഥികള്‍ രോഗം മൂലം മരിക്കുകയും ചെയ്തിരുന്നു. സ്കൂളുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പുകളെടുക്കുന്നുണ്ട്.

Similar Posts