Kerala
രാജ്യസഭാ സീറ്റ്:  തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്രാജ്യസഭാ സീറ്റ്: തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്
Kerala

രാജ്യസഭാ സീറ്റ്: തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്

Sithara
|
11 Jun 2018 3:38 AM GMT

ഘടകകക്ഷികള്‍ക്ക് നല്‍കിയ വാഗ്ദാനം തിരുത്തുന്നത് ശരിയല്ല. ഇക്കാര്യം പ്രവര്‍ത്തകരോട് വിശദീകരിക്കണമെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമായെങ്കിലും തീരുമാനം പുനഃപരിശോധിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്. ഇക്കാര്യം ഹൈകമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നിരവധി പേരാണ് സീറ്റ് ദാനം ചെയ്തതില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്രത്തിന് പരാതി നല്‍കിയത്.

കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് കേരള കോണ്‍ഗ്രസിന് ദാനം ചെയ്തത് ന്യായീകരിക്കാന്‍ ആവാത്തതാണെന്നാണ് നേതാക്കളുടെയും അണികളുടെയുമെല്ലാം പരാതി. ചില നേതാക്കള്‍ നേരിട്ടെത്തിയും ചിലര്‍ കത്തുകളിലൂടെയും അതൃപ്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും ഇക്കാര്യത്തില്‍ ഇനി പുനഃപരിശോധന വേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. ഘടകകക്ഷികള്‍ക്ക് നല്‍കിയ വാഗ്ദാനം തിരുത്തുന്നത് ശരിയല്ല. ഇക്കാര്യം പ്രവര്‍ത്തകരോട് വിശദീകരിക്കണമെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.

മുന്നണി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ലീഗിന്‍റെ സമ്മര്‍ദ്ദതന്ത്രത്തിന് വഴങ്ങേണ്ടിവന്നതെന്നാണ് ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്‍റെയും നിലപാട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയതില്‍ കേന്ദ്രനേതൃത്വത്തിനും അസംതൃപ്തിയുണ്ട്. പ്രശ്നം കൂടുതല്‍ ഗുരുതരമാവുകയാണെങ്കില്‍ തര്‍ക്കപരിഹാരത്തിന് വേണ്ടിവന്നാല്‍ ഹൈക്കമാന്‍ഡ് തന്നെ ഇടപെട്ടേക്കും.

Similar Posts