Kerala
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

Khasida
|
15 Jun 2018 7:54 AM GMT

കേരളാ തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെ അതിശക്തമായ മഴ പെയ്തേക്കും. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. കർണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മൽസ്യതൊഴിലാളികൾക്കും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts