ആലുവയിലെ പൊലീസ് മര്‍ദനം: നാല് പൊലീസുകാരെ സ്ഥലംമാറ്റി
|ആലുവയില്‍ പൊലീസ് മര്‍ദനത്തില്‍ യുവാവിന്റെ കവിളെല്ല് പൊട്ടിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി.
ആലുവയില്‍ പൊലീസ് മര്‍ദനത്തില്‍ യുവാവിന്റെ കവിളെല്ല് പൊട്ടിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എഎസ്ഐ അടക്കം നാല് പൊലീസുകാരെ സ്ഥലംമാറ്റി. എഎസ്ഐ ഇന്ദുചൂഡന്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പുഷ്പരാജ്, അബ്ദുല്‍ ജലീല്‍, അഫ്സല് എന്നിവരെയാണ് സ്ഥലംമാറ്റിയത്. എആര്‍ ക്യാമ്പിലേക്കാണ് മാറ്റം.
എടത്തല എസ്ഐ അരുണിനെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശയുണ്ട്.
ഇന്നലെ ആലുവ കുഞ്ചാട്ടുകരയിൽ മഫ്തിയിൽ സഞ്ചരിക്കുകയായിരുന്ന പൊലീസുകാരുടെ സ്വകാര്യ വാഹനത്തില്‍ ഉസ്മാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും കാറിൽ നിന്നിറങ്ങിയ പൊലീസ് സംഘം യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. ഉസ്മാനെ കാറിൽ കയറ്റി എടത്തല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയ സംഘം അവിടെ വച്ചും മര്‍ദ്ദിച്ചു. യുവാവിനെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘമെത്തി ഉസ്മാനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.